CinemaGeneralLatest NewsMollywoodNEWS

‘പണത്തിനായി റിവ്യൂ പറയുന്ന പ്രവണത കൂടുന്നു, ഇത് സിനിമകളെ തക‍ര്‍ക്കുകയാണ് ചെയ്യുന്നത് ; സംവിധായകൻ സിദ്ദിഖ്

തീയേറ്ററുകളിലെത്തുന്ന സിനിമകളെ ബോധപൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടക്കുകയാണ്

സോഷ്യൽ മീഡിയയിലെ സിനിമാ നിരൂപണ പ്രവണതയ്ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ സിദ്ദിഖ്. വര്‍ധിച്ചുവരുന്ന നിരൂപണ പ്രവണത സിനിമാ വ്യവസായത്തെ തകര്‍ക്കാനെ ഉപകരിക്കൂവെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. തീയേറ്ററുകളിലെത്തുന്ന സിനിമകളെ ബോധപൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടക്കുകയാണ്.  സ്വന്തമായുണ്ടാക്കി പുറത്തുവിടുന്ന സിനിമാ നിരൂപണങ്ങളിലൂടെ പണം സ്വരൂപിക്കാനുള്ള ശ്രമങ്ങളും ചിലര്‍ നടത്തുന്നതായും സിദ്ദിഖ് ചൂണ്ടിക്കാട്ടി.

മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ എന്ന ചിത്രം കഴിഞ്ഞ ആഴ്ചയാണ് തീയേറ്ററുകളിലെത്തിയത്. ചിത്രം തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. പിന്നാലെ എത്തിയ മറ്റു ചിത്രങ്ങൾ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയപ്പോൾ ബിഗ് ബ്രദറിന് അത് വലിയ തിരിച്ചടിയായിരുന്നു. സോഷ്യൽ മീഡിയയിലും ചിത്രത്തിന് വളരെ മോശം നിരൂപണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്‍റെ ജി.സി.സി റിലീസിങിന്‍റെ ഭാഗമായി ദോഹയില്‍ സംസാരിക്കവേ ആണ് സംവിധായകന്‍ സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്.
.

.

shortlink

Related Articles

Post Your Comments


Back to top button