മോഹൻലാലിന്റെ കരിയർ തന്നെ മാറ്റിമറിച്ച ഒരു ചിത്രമായിരുന്നു ഭരതം. 1991ൽ ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തെ തേടി നിരവധി പുരസ്കാരങ്ങൾ എത്തിയിരുന്നു. ഒപ്പം ചിത്രത്തിലെ ഗാനങ്ങളു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരതം പുറത്തിറങ്ങി വർഷങ്ങൾ കഴിയുമ്പോൾ ചിത്രത്തെ കുറിച്ചുള്ള നിർണ്ണായകമായ വെളിപ്പെടുത്തലുമായി എത്തിരിക്കുകയാണ് മോഹൻലാൽ. ലോഹിതദാസിന്റെ ഓർമയ്ക്കായുള്ള മലയാള മനോരമ തിരക്കഥ ക്യാമ്പ് ഉദ്ഘടനം ചെയ്തു സംസാരിക്കുമ്പോഴാണ് മോഹൻലാൽ ഈ കാര്യം പറയുന്നത്. തുടക്കത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ച ചിത്രമായിരുന്നു ഭരതമെന്നാണ് മോഹൻ ലാൽ പറഞ്ഞത്.
ഭരതത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരുന്നത് ലോഹിതദാസ് തന്നെയായിരുന്നു. ചിത്രം ചെയ്യാൻ തീരുമാനിച്ച് ആദ്യം കഥയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ മറ്റൊരു ചിത്രവുമായി സാമ്യം തോന്നിയിരുന്നു. ചിത്രത്തിനായി ലൊക്കേഷനൊക്കെ കണ്ടെത്തിയിരുന്നു. എന്നാൽ മറ്റൊരു ചിത്രവുമായി സാമ്യമുണ്ടെന്ന് തോന്നി ചിത്രം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ തൊട്ട് അടുത്ത ദിവസം ലോഹിതദാസ് ഭരതത്തിന് മറ്റൊരു കഥയുമായി എത്തുകയായിരുന്നു അങ്ങനെയാണ് ഭരതമുണ്ടാകുന്നതെന്നും മോഹൻലാൽ പറഞ്ഞു. ലോഹിതദാസ് എഴുതി പൂർത്തിയാക്കിയതിനു ശേഷം ചിത്രീകരണം നടത്തിയ ഓരോയൊരു ചിത്രം കിരീടമാണെന്നും ലാൽ ചടങ്ങിൽ പറഞ്ഞു. മോഹൻലാലിന്റെ കരിയറില മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു കീരീടം. 1989 ൽ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു കിരീടം..
1
Leave a Comment