‘ദേവാസുരം’ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയ്ക്ക് ഐവി ശശിയും രഞ്ജിത്തും ചേര്‍ന്ന് സമ്മാനിച്ച ക്ലാസിക് ഹിറ്റാണ്. ദേവാസുരത്തിന് ശേഷം അതേ മൂഡില്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രം എഴുതാന്‍ താന്‍ തയ്യാറായിരുന്നില്ലെന്നാണ് രഞ്ജിത്തിന്റെ തുറന്നു പറച്ചില്‍. .
ദേവാസുരത്തിന് ശേഷം ‘മായമയൂരം’ എന്ന ചിത്രം ചെയ്തു കൊണ്ടായിരുന്നു രഞ്ജിത്ത് മോഹന്‍ലാലുമായി കൈകോര്‍ത്തത്. സിബി മലയില്‍ തന്നോട് ആവശ്യപ്പെട്ടത് ദേവാസുരം പോലെയൊരു സിനിമയായിരുന്നില്ലെന്നും അത് തനിക്ക് സിബി മലയിലുമായി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടാക്കിയെന്നും രഞ്ജിത്ത് പറയുന്നു. പക്ഷെ മയാമയൂരത്തിന്റെ വിധി മറ്റൊന്നായിരുന്നു. തിയേറ്ററില്‍ വന്‍ തോല്‍വി നേരിട്ട മായാമയൂരം രഞ്ജിത്ത് എന്ന തിരക്കഥാകൃത്തിനു വലിയ തിരിച്ചടി സമ്മാനിച്ച ചിത്രമായിരുന്നു. ദേവാസുരം സ്റ്റൈലില്‍ ഒരു ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ പശ്ചാത്തലത്തില്‍ ആറാം തമ്പുരാന്‍ എന്ന ചിത്രമെഴുതാന്‍ രഞ്ജിത്തിനെ പ്രേരിപ്പിച്ചത് മായാമയൂരം എന്ന സിനിമയുടെ പരാജയമായിരുന്നു.
‘ആറാം തമ്പുരാന്‍’ വലിയ വിജയമായതോടെ രഞ്ജിത്ത് എന്ന സ്ക്രീന്‍ റൈറ്ററുടെ വാല്യൂ ഉയര്‍ന്നു. വീണ്ടും ഇടിപ്പടത്തില്‍ നിന്ന് ഇടവേളയെടുത്ത രഞ്ജിത്ത് ‘സമ്മര്‍ ഇന്‍ ബത്ലേഹം’ എന്ന മറ്റൊരു വ്യത്യസ്ത സിനിമ എഴുതികൊണ്ട് തന്റെ ഇമേജ് നിലനിര്‍ത്തി. ‘ഉസ്താദ്’ എന്ന ചിത്രവുമായി വീണ്ടും സിബി മലയിലിനൊപ്പം ഒന്നിച്ച രഞ്ജിത്തിനു അവിടെ വലിയ ഒരു ബോക്സോഫീസ് വിജയം നേടിയെടുക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തികമായി വലിയ വിജയം നേടാതിരുന്ന ഉസ്താദിനു ശേഷം അത്തരമൊരു സ്റ്റീരിയോ ടൈപ്പ് ചിത്രം താനിനി എഴുതാനില്ലെന്ന നിലപാടില്‍ രഞ്ജിത്ത് ഉറച്ചു നില്‍ക്കുമ്പോഴാണ് ഷാജി കൈലാസ് രഞ്ജിത്ത് എന്ന സ്ക്രീന്‍ റൈറ്റര്‍ക്ക് കരുത്ത് പകര്‍ന്നു കൊണ്ട് നരസിംഹം എന്ന ചിത്രം എഴുതാന്‍ പ്രേരിപ്പിക്കുന്നത്. മോഹന്‍ലാലിന്‍റെ സന്തത സഹചാരിയും, നിര്‍മ്മാതാവും കടുത്ത മോഹന്‍ലാല്‍ ആരാധകനുമായ ആന്റണി പെരുമ്പാവൂരിനെ തൃപ്തി പ്പെടുത്താന്‍ ഒരു മോഹന്‍ലാല്‍ സിനിമ എഴുതണം എന്നായിരുന്നു .ഷാജി കൈലാസ് രഞ്ജിത്തിനോട് ആവശ്യപ്പെട്ടത്. അങ്ങനെയാണ് ‘നരസിംഹം’ എന്ന ചിത്രം സംഭവിക്കുന്നത്.
Post Your Comments