
കൂടത്തായി കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ കൂടത്തായി എന്ന സീരിയല്‍ കാണാനിടയായെന്നും അത് കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. ആലപ്പുഴയില്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കൂടത്തായിയെക്കുറിച്ച് മന്ത്രി പറഞ്ഞത്.
ഒരു ടെലിവിഷന്‍ ചാനലില്‍ കൂടത്തായി കേസിനെക്കുറിച്ചുളള സീരിയല്‍ കാണാനിടയായി. അത് കൊലപാതകങ്ങള്ക്കെതിരെയുളള വികാരമല്ല ഉണ്ടാക്കുന്നത്. കൂടുതല്‍ പേരെ കൊല്ലാനാണ് പ്രേരിപ്പിക്കുന്നത്. കോടതിയില്‍ കേസ് നടക്കുമ്പോള്‍ ഇതൊന്നും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ഫ്ളവേഴ്സ് ചാനലിലാണ് കൂടത്തായി എന്ന പേരില്‍ പരമ്പര ആരംഭിച്ചത്. ഗിരീഷ് കോന്നി സംവിധാനം ചെയ്ത പരമ്പരയുടെ തിരക്കഥ ശ്രീകണ്ഠന് നായരുടേതാണ്. സിനിമാതാരം മുക്തയാണ് മുഖ്യകഥാപാത്രമായിപരമ്പരയിലെത്തുന്നത് .
Post Your Comments