
മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള താരമാണ് ആരാധകരുടെ പ്രിയപ്പെട്ട താരം മണിയന്‍പിള്ള രാജു താരത്തിന്റെയും കുടുംബത്തിന്റെയും ആഘോഷങ്ങളാണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.നിരവധി താരങ്ങളാണ് താരത്തിന്റെ മകന് വിവാഹ ആശംസകളുമായി എത്തിയിരിക്കുന്നത്.
നടനും നിര്‍മാതാവുമായ മണിയന് പിള്ള രാജുവിന്റെ മകന് സച്ചിന്റെ വിവാഹചിത്രങ്ങളും വിവാഹസത്കാര ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. ഇന്നലെ രാവിലെ തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു സച്ചിനും ഐശ്വര്യ പി നായരും തമ്മിലുള്ള വിവാഹം.
ശേഷം വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ വെച്ച് നടന്ന വിവാഹസത്കാരത്തില്‍ സിനിമാപ്രവര്‍ത്തകരായ മഞ്ജു വാര്യര്‍, ഇന്ദ്രന്‍സ്, എംജി ശ്രീകുമാര്‍, ഷാജി കൈലാസ്, ആനി, മേനക, സുരേഷ് ഗോപി, രമേഷ് പിഷാരടി, സായി കുമാര്‍, ബിന്ദുപണിക്കര്‍, മിയ, ജയസൂര്യ, കുഞ്ചന്‍, മല്ലിക സുകുമാരന്‍, ശങ്കര്‍ രാമകൃഷ്ണന്, മണിക്കുട്ടന്, ജനാര്ദ്ദനന്, ജയഭാരതി, കാര്‍ത്തിക, ഗോകുല്‍ സുരേഷ്, ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങി വന്‍ താര നിരയാണ് ചടങ്ങിന് എത്തിയത്.
Post Your Comments