BollywoodCinemaLatest NewsNEWS

കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയേയും അതിജീവിച്ച് വിജയം നേടാന്‍ കഴിയും; കങ്കണ റാണാവത്

സംവിധായിക ആ കഥപറയുമ്പോള്‍ അതില്‍ അകൃഷ്ടയാവുകയല്ല അതില്‍ ലയിക്കുകയാണ്

 

 

ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് കങ്കണ റണാവത്. താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രംസ്പോഴ്സ് പശ്ചാത്തലത്തിലുള്ള ചിത്രം പംഗാ 24ന് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. അശ്വനി അയ്യര്‍ തിവാരിയാണ് സംവിധാനത്തില്‍ എത്തുന്ന ചിത്രത്തില്‍ ദേശീയ കബഡി താരമായാണ് കങ്കണ എത്തുന്നത്. ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ കിരീടം നേടിയ പശ്ചാത്തലത്തില്‍ സാനിയയുടെ നേട്ടം സിനിമയ്ക്കും ഗുണം ചെയ്യുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.അതേസമയം

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സാനിയ നേടുന്ന ആദ്യ ടൂര്‍ണമെന്റ് കിരീടമാണ് ഇത്. ഉക്രൈന്‍ താരം നദിയ കിചെനോകുമായി സഖ്യം ചേര്‍ന്ന് ഇറങ്ങിയ സാനിയ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരിക്കിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ കളിക്കളത്തില്‍ നിന്നും മാറി നിന്ന സാനിയ അമ്മയയാതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു.താരത്തിന്റെ തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച്, അമ്മയായതിനുശേഷം കബഡിയിലേക്ക് തിരിച്ചെത്തി സ്വന്തം ജീവിത സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന കഥാപാത്രമായിട്ടാണ് കങ്കണ ചിത്രത്തില്‍ എത്തുന്നത്.

അതേസമയം ഏറെ വൈകാരികതയുള്ള, മനസിനെ സ്വാധീനിച്ച ഒരു കഥയാണ് പംഗായുടേതെന്നും. സംവിധായിക ആ കഥപറയുമ്പോള്‍ അതില്‍ അകൃഷ്ടയാവുകയല്ല അതില്‍ ലയിക്കുകയാണ് താന്‍ ചെയ്തതെന്നും തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് പംഗായെന്നും കങ്കണ പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയേയും അതിജീവിച്ച് വിജയം നേടാന്‍ കഴിയും എന്ന സന്ദേശമാണ് ചിത്രത്തിന്റേതെന്നും കങ്കണജാസി ഗില്‍, നീന ഗുപ്ത, റിച്ചാ ചന്ദ, പങ്കജ് ത്രപാഠി, യാഗിയ ഭാസില്‍, എന്നിവരാണ് പംഗായിലെ മറ്റ് പ്രധാന താരങ്ങള്‍.താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button