തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന് മമ്മൂട്ടിയോടും ജോഷിയോടുമുണ്ടായ പിണക്കം പ്രശസ്തമാണ്. പന്ത്രണ്ട് വര്‍ഷം നീണ്ട പിണക്കത്തിന് ശേഷമാണ് അവര്‍ വീണ്ടും ഒന്നിച്ചത്. ഇപ്പോഴിതാ ആ പിണക്കത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം.
1987ലാണ് മമ്മൂട്ടിയുമായും ജോഷിയുമായും പിണങ്ങുന്നത്. അന്ന് പിണങ്ങിയില്ലായിരുന്നെങ്കില്‍ ഇരുപത്തിയഞ്ച് സിനിമകള്‍ ചെയ്യുമായിരുന്നു. 32 വര്‍ഷമായി ഞാനും ജോഷിയും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട്. ജനുവരി ഒരു ഓര്‍മ്മയ്ക്ക് മുമ്പേ പിണങ്ങി.
എന്നാല്‍ മമ്മൂട്ടിക്ക് ഒരാളുമായി അധികനാള്‍ പിണങ്ങി നില്‍ക്കാന്‍ കഴിയില്ല. മനസ്സില്‍ ഒന്നും വെക്കുന്ന സ്വഭാവവുമില്ല. ഒടുവില്‍ മമ്മൂട്ടി തന്നെ പിണക്കം മാറ്റി . അതാണ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന എഴുപുന്നതരകന്‍. കലൂര്‍ ഡെന്നിസ് പറഞ്ഞു.
Post Your Comments