CinemaGeneralLatest NewsMollywoodNEWS

ഇതൊരു തലയമുറയുടെ ആവശ്യമാണ് ; രാജ്യത്തെ പ്രതിഷേധങ്ങളെ കുറിച്ച് നടൻ ടൊവിനോ തോമസ്

എന്നാൽ , നിലപാട് എടുക്കാത്തവര്‍ക്ക് എതിരല്ല താനെന്നും അവര്‍ അതായിരിക്കും ശീലിച്ചതെന്നും അതില്‍ തനിക്ക് കുഴപ്പമില്ലെന്നും ടൊവിനോ പറഞ്ഞു.

രാജ്യത്ത് നടക്കുന്ന പ്രതിഷേധ സമരള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്. നേരത്തെ തന്നെ വിദ്യാര്‍ഥി സമരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ താരം ഒരിക്കല്‍ കൂടി തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ടെെംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലണ് ടൊവിനോ ഈ കാര്യം പറയുന്നത്.

രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്നും ടൊവിനോ പറഞ്ഞു. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സിനിമാ മേഖലയില്‍ നിന്നും പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. അതിന് കാരണം ഇതൊരു തലയമുറയുടെ ആവശ്യമാണെന്നത് കൊണ്ടാണ്.  എന്നാൽ , നിലപാട് എടുക്കാത്തവര്‍ക്ക് എതിരല്ല താനെന്നും അവര്‍ അതായിരിക്കും ശീലിച്ചതെന്നും അതില്‍ തനിക്ക് കുഴപ്പമില്ലെന്നും ടൊവിനോ പറഞ്ഞു.

”ഒരു വിഷയത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രതികരിക്കാനാകില്ല. നമ്മളാരും റോബോട്ടുകളല്ലല്ലോ. എല്ലാവര്‍ക്കും അവരവരുടേതായ പ്രത്യയശാസ്ത്രങ്ങളുണ്ട്. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുമുണ്ട്, അതിനും വേണ്ടിയാണല്ലോ നമ്മള്‍ പോരാടുന്നത്” ടൊവിനോ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button