നടൻ, അവതാരകൻ എന്നീ നിലയിൽ മലയാളി പ്രേക്ഷകർക്കിടയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. വെള്ളിത്തിരയിൽ നിന്ന് മിനിസ്ക്രീനിൽ എത്തിയ താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി മലയാളി പ്രേക്ഷകർക്കിടയിൽ നിന്ന വിട്ട് നിൽക്കുകയാണ് താരം. സിനികളിലും ഷോകളിലുമുളള താരത്തിന്റെ അഭാവം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിത ആ ചെറിയ ഇടവേളയെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രേക്ഷകരുടെ പ്രിയതാരം.
തെന്നിന്ത്യൻ സിനിമ തിരക്കുകളിലാണ് താരമിപ്പോൾ കോളിവുഡിൽ ചുവട് ഉറപ്പിച്ച താരം ഇപ്പോൾ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ്. അല്ലു അർജുന്റെ പുതിയ ചിത്രത്തിൽ വില്ലനായി എത്തിയത് ജിപിയായിരുന്നു. ഇപ്പോഴിത ടോളിവുഡിലെ സൂപ്പർ സ്റ്റാർ ട്രീറ്റ്മെന്റെിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ചിത്രഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്
വലിയൊരു സ്റ്റാറെന്ന പരിവേഷത്തിലല്ല അല്ലു നമ്മളെപ്പോലുള്ള പുതുമുഖങ്ങളോട് പെരുമാറുന്നത്. സൗഹൃദുണ്ടാക്കാനുളള എല്ലാ ഫ്ലാറ്റ്ഫോമും അദ്ദേഹം തന്നെ നമുക്ക് മുന്നിൽ ഇട്ടുതരുകയായിരുന്നു. ബ്രദർ എന്നാണ് വിളിച്ചിരുന്നത്.ഓഫര്‍ ലഭിച്ചതിനെക്കുറിച്ചും ഇനി സിനിമയില്‍ നിലനില്‍ക്കാന്‍ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം സംസാരിക്കും. കൂടാതെ സെറ്റില്‍ അദ്ദേഹം കൊണ്ടുവരുന്ന എൻർജി ഗംഭീരമാണ്.ഹൈദരാബാദിലെ സെറ്റില്‍ ചോക്ലേറ്റ് പാല്‍ എന്നൊക്കെ വിളിക്കുന്ന സ്പെഷ്യല്‍ ഐറ്റംസ് കൊണ്ടുതന്നു. കൂടാതെ ഓഡിയോ ലോഞ്ചിനുമൊക്കെ ജി.പി.യെക്കൂടി വേദിയിലേക്ക് വിളിക്കണമെന്ന് സംഘാടകരോട് പറഞ്ഞേൽപ്പിക്കുകയും ചെയ്തു.
ചിത്രത്തിൽ അഭിനയിക്കാൻ ഏറ്റവും വെല്ലുവിളി നിറഞ്ഞ രംഗത്തെ കുറിച്ചും ജിപി പറഞ്ഞിരുന്നു. ഒരു പ്രമുഖ കമ്പനിയുടെ ഓഹരി വാങ്ങാന്‍ ഹാളില്‍ നിരവധിപേര്‍ ഇരിക്കുന്നു. എല്ലാവരെയും പിന്‍തള്ളി ഞാന്‍ ഓഹരി മേടിക്കും എന്ന അവസ്ഥ വന്നപ്പോള്‍ എന്റെ കഥാപാത്രത്തെ എതിർക്കുന്ന കഥാപാത്രമാണ് ബണ്ണിയുടേത്.പിന്നെ പൂണ്ടു വിളയാട്ടമാണ്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഓരോ പാട്ടുകള്‍കൊണ്ട് മറുപടി. ഒപ്പം നൃത്തവും. സൂപ്പര്‍താരങ്ങളുടെ പാട്ടുകളാണ് പാടുന്നത്.കണ്ടുനില്‍ക്കുന്നവരെ മുഴുവന്‍ കൈയിലെടുക്കുന്ന ബണ്ണിയെ നോക്കി കൈയടിച്ച് ചിരിക്കാതെ മസിലുപിടിച്ചുനില്‍ക്കാന്‍ ഞാനന്ന് നന്നേ കഷ്ടപ്പെട്ടു. അവിടത്തെ തിയേറ്ററുകളില്‍ ഈ രംഗത്തിനാണ് ഏറ്റവും കൈയടി ലഭിച്ചത്.
ജീവയ്ക്കൊപ്പമുള്ള തമിഴ് ചിത്രമായ കീയിലെ പ്രകടനം കണ്ടിട്ടാണ് വൈകുണ്ഠപുരത്തിലേയ്ക്ക് എന്നെ വിളിക്കുന്നത്. മലയാളം പോലെയല്ല തെലുങ്ക് സിനിമ ലോകം.ആദ്യമായി അഭിനയിക്കുന്ന എന്നെപ്പോലും അവിടെ ഒരു സൂപ്പര്‍താരമായാണ് പരിഗണിച്ചത്.നമ്മള്‍ വഷളായിപ്പോകും. തമിഴില്‍ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു സ്വീകരണം. അതിനെക്കാള്‍ പ്രൗഢമാണ് തെലുങ്കില്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിതന്നെയാണത്. ബോളിവുഡ് അതിന് ശേഷമാണ്. അവര്‍ ആന്ധ്രയില്‍ മാത്രം നൂറുകോടി കളക്ഷന്‍ പുഷ്പംപോലെയാണ് ഉണ്ടാക്കുന്നത് ജിപി പറഞ്ഞു.
Post Your Comments