സിദ്ധിഖ് ലാല്‍ ടീം സ്വതന്ത്ര സംവിധായകരായി തുടക്കം കുറിച്ചത് ‘റാംജിറാവു സ്പീകിംഗ്’ എന്ന ചിത്രത്തിലൂടെയായിരുന്നുവെങ്കിലും ‘നാടോടിക്കാറ്റ്’ എന്ന സിനിമയിലൂടെയാണ് സിദ്ധിഖ് ലാല്‍ എന്ന പേര് പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങുന്നത്. ‘നാടോടിക്കാറ്റ്’ എന്ന സിനിമയുടെ തിരക്കഥ പലരുമായും ഷെയര്‍ ചെയ്തെങ്കിലും ആ പ്രോജക്റ്റ് അന്ന് ആരും സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീനിവാസനും, സത്യന് അന്തിക്കാടും ആ സിനിമയുമായി മുന്നോട്ട് പോയപ്പോള്‍ അതിന്റെ പേരില്‍ ചില വിവാദങ്ങളും ഉടലെടുത്തിരുന്നു. ശ്രീനിവാസന് തന്റെ ശൈലിയിലേക്ക് നാടോടിക്കാറ്റ് മാറ്റിയെഴുതിയപ്പോള്‍ ചിത്രത്തിന്റെ സാരാംശം സിദ്ധിഖ് – ലാല്‍ എന്ന് നാടോടിക്കാറ്റിന്റെ ടൈറ്റിലില്‍ നല്‍കിയിരുന്നു.
‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ തിരക്കഥ ഞങ്ങള്‍ എഴുതിയിരുന്നുവെങ്കില് സിനിമ ഇത്രത്തോളം ഭംഗിയാകില്ലായിരുന്നുവെന്ന് സംവിധായകന് സിദ്ധിഖ് വ്യക്തമാക്കുന്നു, ‘എക്സ്പീരിയന്‍സ് വലിയ ഒരു ഘടകമാണ്, തീര്‍ച്ചയായും ശ്രീനിവാസനെപ്പോലെ ഒരാള്‍ എഴുതിയത് കൊണ്ട് ഹിറ്റായ സിനിമയാണ് നാടോടിക്കാറ്റ്’. വര്‍ഷങ്ങള്‍ക്കിപ്പുറം ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ ഓര്‍മ്മ പുതുക്കി കൊണ്ട് സിദ്ധിഖ് പറയുന്നു. മുന്‍പൊരിക്കല്‍ ലാലും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. സത്യന് അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ചത് കൊണ്ടാണ് ആ സിനിമ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് ലാലും തുറന്നു പറഞ്ഞിരുന്നു.
Post Your Comments