GeneralLatest NewsTV Shows

വളരെ മോശമായി കടം കൊടുക്കാനുള്ളവര്‍ സംസാരിച്ചിട്ടുണ്ട്; നീയാപണിക്കു പോകുമോ എന്ന് അടുത്ത സുഹൃത്ത് ചോദിച്ചു; പൊട്ടിക്കരഞ്ഞ് നടി മഞ്ജു പത്രോസ്

പൈസ കൊടുക്കാനുള്ളവര്‍ വീട്ടില്‍ വന്നും ഫോണ്‍ വിളിച്ചും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തനിക്ക് കാളിങ് ബെല്‍ കേള്‍ക്കുമ്ബോഴും ഫോണിന്റെ റിങ് കേള്‍ക്കുമ്ബോഴും പേടിയായിരുന്നു.

മറിമായം എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു പത്രോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് താരം. തന്റെ ജീവിതത്തിലെ ചില ദുരിതങ്ങള്‍ മഞ്ജു പത്രോസ് ഷോയിലൂടെ ആരാധകരുമായി പങ്കുവച്ചു.

താന്‍ ഒരു കുഗ്രാമത്തിലാണ് ജനിച്ചു വളര്‍ന്നതെന്നു മഞ്ജു പറഞ്ഞു. വളരെ ദാരിദ്രയാവസ്ഥയിലാണ് താന്‍ ജീവിച്ചതെന്നും കൂലിപ്പണിക്കാരായ അച്ഛനുമമ്മയും വളരെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. സൂപ്പര്‍ മാനെ പോലെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അച്ഛന്‍ നടത്തി തരുമായിരുന്നു. അതുകൊണ്ടു തന്നെ വലിയ കഷ്ടപാടുകളൊന്നും അറിഞ്ഞിരുന്നില്ല. എന്നാല്‍ വിവാഹത്തിന് ശേഷം തന്റെ ജീവിതം മാറി മറിയുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു.

”ഭര്‍ത്താവിന് വളരെയധികം കടബാധ്യതകള്‍ ഉണ്ടെന്നു ഭര്‍ത്താവ് പറഞ്ഞാണ് അറിയുന്നത്. തന്റെ സ്വര്‍ണ്ണം മുഴുവനും തന്‍ കടം വീട്ടാനായി നല്‍കി. എന്നാല്‍ അതുകൊണ്ടൊന്നും അവസാനിച്ചില്ല. താന്‍ അതിനു ശേഷം തന്റെ സ്വര്‍ണ്ണം തിരികെ കണ്ടിട്ടില്ല. കടം പെരുകി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. ഭര്‍ത്താവിന് ഇടയ്ക്കിടയ്ക്ക് മാത്രമേ ജോലി ഉണ്ടാകുകയുള്ളൂ. ആ സമയങ്ങളില്‍ വീട്ടു ചെലവിനായി വീണ്ടും കടം വാങ്ങി. ഇനി കടം വാങ്ങാത്തതായി ആരും തന്നെ ഉണ്ടായിരുന്നില്ല. വീടുകളും സ്ഥലവും മാറി മാറി താമസിച്ചു. പൂച്ചയെപോലെയാണ് തങ്ങളുടെ ജീവിതമെന്നു പലരും കളിയാക്കി. പൈസ കൊടുക്കാനുള്ളവര്‍ വീട്ടില്‍ വന്നും ഫോണ്‍ വിളിച്ചും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തനിക്ക് കാളിങ് ബെല്‍ കേള്‍ക്കുമ്ബോഴും ഫോണിന്റെ റിങ് കേള്‍ക്കുമ്ബോഴും പേടിയായിരുന്നു. കടക്കാരാണോ വിളിക്കുന്നതെന്നോര്‍ത്തു. തന്നോട് വളരെ മോശമായി കടം കൊടുക്കാനുള്ളവര്‍ സംസാരിച്ചിട്ടുണ്ട്. അതൊക്കെ കേള്‍ക്കുമ്ബോള്‍ താന്‍ പൊട്ടി കരഞ്ഞിട്ടുണ്ട്. സഹിക്കാന്‍ പറ്റുമായിരുന്നില്ല. നീയാപണിക്കു പോകുമോ എന്ന് തന്നോട് വളരെ അടുത്ത ഒരു സുഹൃത്തു ചോദിച്ചു. വളരെ മോശം അവസ്ഥയിലും തനിക്കങ്ങനെ ഒന്നും ചെയ്യാന്‍ കഴിയില്ല. തനിക്കതും സഹിക്കാനായില്ല. ഒരു സുഹൃത്തുക്കളും ആരോടും അങ്ങനെ ഒരിക്കലും ചോദിക്കരുത്. കടം എല്ലാം തീര്‍ത്തു ഒരു കുഞ്ഞു വീട് വെക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം”. പൊട്ടിക്കരഞ്ഞു കൊണ്ട് മഞ്ജു വെളിപ്പെടുത്തി.

കഷ്ടപ്പാടിന്റെ സമയങ്ങളില്‍ കൂടെനില്‍ക്കാത്ത സുഹൃത്തുക്കള്‍ വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചാലും അതെല്ലാം അവഗണിക്കണമെന്നു സാജു ഉപദേശിച്ചു.

shortlink

Related Articles

Post Your Comments


Back to top button