
ബിഗ് ബോസ് വീട്ടിൽ ഏറ്റവുമധികം വാക്പോരുകൾ ഉണ്ടായിട്ടുള്ളത് ഒരുപക്ഷെ രജിത്തും സുരേഷും തമ്മിൽ ആയിരിക്കണം. രജിത് എന്തുപറഞ്ഞാലും അതിനെ നിഷ്കരുണം തള്ളിക്കളയുന്ന സുരേഷ് പലപ്പോഴും അയാൾ പറയുന്നത് കള്ളമാണെന്ന് മുദ്ര കുത്താറുണ്ട്. സുരേഷിന്റെ ഈ പ്രവൃത്തിയോടുള്ള വിയോജിപ്പ് രജിത് ക്യാമറയ്ക്ക് മുന്നിൽ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.
വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്നപ്പോഴും സുരേഷിന്റെ സ്ഥിരമായി ഉള്ള ‘കള്ളൻ’ പരാമർശം ചർച്ചയായി. എന്നാൽ ബിഗ് ബോസ് വീടിനുള്ളിൽ പ്രവേശിച്ചിട്ടു താൻ 100 ശതമാനവും സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നായി രജിത്. പക്ഷെ സുരേഷ് വിട്ടുകൊടുക്കുന്ന ലക്ഷണമുണ്ടായില്ല. വീട്ടിൽ ഗ്യാസ് വിഷയത്തിൽ സുരേഷ് നടത്തിയ കള്ളൻ പരാമർശത്തെക്കുറിച്ചു മോഹൻലാൽ ചോദിച്ചു.
ഗ്യാസിന്റെ അളവാണ് പ്രശ്നം. ഗ്യാസ് നിറച്ചുനൽകുന്ന ദിവസം രജിത് പുലർച്ചെ എഴുന്നേറ്റു ഗ്യാസ് എത്തിയോ എന്നറിയാൻ വന്നിരുന്നു. മറ്റെല്ലാവരും ഉറങ്ങുന്ന സമയത്തായിരുന്നു ഇത്. അപ്പോൾ പൂർണമായി നിറച്ച നിലയിൽ 5 പോയിന്റ് ഗ്യാസിൽ കാണിച്ചു. പിറ്റേന്ന് രാവിലെ ഇത് വീട്ടുകാരുടെ അടുത്ത് പറഞ്ഞപ്പോഴാണ് സുരേഷ് കള്ളം പറയുകയാണെന്നു ആവർത്തിച്ച് പറഞ്ഞത്. സുരേഷ് രാവിലെ എഴുന്നേറ്റപ്പോൾ ഗ്യാസ് പോയിന്ററിൽ 4.998എന്നാണ് കാണിച്ചത്. അതുകൊണ്ട് രജിത് രാവിലെ എണീറ്റുവന്നു നോക്കി എന്ന അവകാശവാദം തെറ്റാണെന്നാണ് സുരേഷിന്റെ ഭാഗം. ഇതോടെ ക്യാമറക്ക് മുന്നിലെത്തി ബിഗ് ബോസിനു വെല്ലുവിളി ഇട്ടുകൊടുക്കുകയായിരുന്നു രജിത്.
ഇതോടെ മോഹൻലാൽ എത്തിയ വീക്കെൻഡ് എപ്പിസോഡിൽ വീഡിയോ ദൃശ്യങ്ങൾ അടക്കം കാണിച്ച് രജിത് പറഞ്ഞത് സത്യമാണെന്ന് മത്സരാർഥികളെയും കാണിക്കുകയായിരുന്നു. എന്നാൽ ഗ്യാസ് എങ്ങനെ കുറഞ്ഞെന്നത് ഇപ്പോഴും വെളിപ്പെട്ടിട്ടില്ല.
Post Your Comments