CinemaLatest NewsMollywoodNEWS

രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ നന്നായി സംസാരിക്കും ;നടി വീണ നന്ദകുമാര്‍

എന്നെ ഞാനായി ഉള്‍കൊള്ളുന്ന ആളായിരിക്കണം

 

മലയാളത്തിന്റെ പ്രിയ നായികയായി എത്തിയ താരമാണ് വീണ നന്ദകുമാര്‍. ആസിഫലി നായകനായി എത്തിയ കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നത് . ചിത്രം വിജയം കുറിച്ചതോടെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാല്‍ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്. ഭാവിവരനെ കുറിച്ചുള്ള താരത്തിന്റെ തുറന്നു പറിച്ചില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

‘എന്നെ ഞാനായി ഉള്‍കൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ശ്വസിക്കാനുള്ള സ്‌പെയ്‌സ് എനിക്കു നല്‍കുന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ല,’ ഭാവിവരനെ കുറിച്ച് വീണയുടെ ചിന്തകള്‍ ഇങ്ങനെ. മുന്‍പ്, രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ നന്നായി സംസാരിക്കും എന്ന വീണയുടെ തുറന്നു പറച്ചിലും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുകയാണ്.

‘ചില സമയങ്ങളില്‍ എനിക്ക് തോന്നിയാല്‍ ഞാന്‍ ചിലപ്പോള്‍ കുറേ സംസാരിക്കും. ചിലപ്പോള്‍ ഒട്ടും സംസാരിക്കില്ല. രണ്ടെണ്ണം അടിച്ചു കഴിഞ്ഞാല്‍ കുറേ സംസാരിക്കും. അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. ഞാന്‍ കുറച്ചായിട്ടേ ഉള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. രണ്ടെണ്ണം അടിച്ചാല്‍ സംസാരിക്കും. ഒരെണ്ണം അടിച്ചാലും മതി വീണയുടെ വിശേഷങ്ങള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. റെഡ് എംഎമ്മിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വീണയുടെ തുറന്നു പറച്ചില്‍.

shortlink

Related Articles

Post Your Comments


Back to top button