ചില വിശേഷാവസരങ്ങൾ വരുന്നു, സർവാഭരണ ഭൂഷിതയായി അഞ്ജലി അമീർ , കല്യാണം ആയോ എന്ന് ആരാധകർ

. മണവാട്ടിയെ പോലെ സർവാഭരണ ഭൂഷിതയായി കണ്ണാടിക്കു മുന്നിൽ നിന്ന് സെൽഫി പകർത്തുന്ന അഞ്ജലിയാണ് ചിത്രത്തിൽ.

നടി അഞ്ജലി അമീർ മണവാട്ടിയാവുന്നുവോ? ഫേസ്ബുക്കിൽ അഞ്ജലി പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോ നൽകുന്ന സൂചന മറിച്ചല്ല. മണവാട്ടിയെ പോലെ സർവാഭരണ ഭൂഷിതയായി കണ്ണാടിക്കു മുന്നിൽ നിന്ന് സെൽഫി പകർത്തുന്ന അഞ്ജലിയാണ് ചിത്രത്തിൽ. ചില വിശേഷാവസരങ്ങൾ വരുന്നു എന്നാണ് അഞ്ജലി ഫോട്ടോക്കൊപ്പം കുറിച്ചിരിക്കുന്നത്. ഫോട്ടോക്ക് താഴെ നിരവധി പേരാണ് വിവാഹം ആയോ എന്ന ചോദ്യവുമായി എത്തിയിരിക്കുന്നത്.

 

ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ട്രാൻസ്ജെണ്ടർ നായിക എന്ന നിലയിലാണ് അഞ്ജലി അമീർ ശ്രദ്ധേയയാവുന്നത്,. പേരന്പ് എന്ന മമ്മൂട്ടി ചിത്രത്തിൽ നായികാ വേഷം ചെയ്തതും അഞ്ജലിയാണ്.

Share
Leave a Comment