ടെലിവിഷന്‍ പരിപാടികളില്‍ ആരാധകര്‍ ഏറെയുള്ള ബിഗ് ബോസ് ഷോയില്‍ അവതാരകന്‍ മോഹന്‍ലാലാണ്. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പതിനേഴ് പേര്‍ പങ്കെടുക്കുന്ന ബിഗ് ബോസില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് അലസാന്‍ഡ്ര. എയര്‍ ഹോസ്റ്റസ് ജോലി രാജിവച്ച് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയ ആളാണ് അലസാന്‍ഡ്ര ജോണ്‍സണ്‍. എയര്‍ ഹോസ്റ്റസ് ആകും മുന്പ് മഠത്തില്‍ ചേര്‍ന്നതിനെക്കുറിച്ച് താരം ഷോയില്‍ പങ്കുവച്ചു.
”കോഴിക്കോട്ടെ കൂരാച്ചുണ്ട് എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ സ്‌കൂളിലെ മലയാളം അധ്യാപകനാണ്. പത്താംക്ലാസ് കഷ്ടപ്പെട്ടാണ് ജയിച്ചത്. വിശ്വാസികളായ ക്രിസ്ത്യന്‍ കുടുംബമാണ്. വീട്ടില്‍ രണ്ട് പെണ്‍കുട്ടികളുണ്ടെങ്കില്‍ അതിലൊരാളെ ദൈവത്തിന് നല്‍കുക എന്നത് ഒരു വിശ്വാസമായിരുന്നു. അങ്ങനെ ഞാന്‍ ഒരു കന്യാസ്ത്രീ ആവാന്‍വേണ്ടി ബിഹാറില്‍ പോയി.
എട്ടാം ക്ലാസ് മുതല്‍ എയര്‍ ഹോസ്റ്റസ് ആവണമെന്നത് ഭയങ്കര ആഗ്രഹമായിരുന്നു. കാരണം ഏറ്റവും അടുത്ത കൂട്ടുകാരിക്കും അതായിരുന്നു ആഗ്രഹം. എന്നാല്‍ എനിക്കത് എന്താണെന്ന് പോലും അറിയില്ലായിരുന്നു. പക്ഷേ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ആയിരിക്കുമ്പോള്‍ അതേക്കുറിച്ച് കുറേ അന്വേഷണങ്ങള്‍ നടത്തി. അപ്പോഴാണ് വീട്ടുകാര്‍ പറഞ്ഞത് മഠത്തില്‍ പൊക്കോളാനും അവിടെനിന്ന് ഇംഗ്ലീഷും ഹിന്ദിയും പഠിച്ചിട്ട് തിരിച്ചുവന്നോളാനും. അതായത് കന്യാസ്ത്രീ ആവേണ്ട എന്നും അതിന്റെ പഠനം നടത്തിയാല്‍ മതിയെന്നും. അവിടുത്തേത് നല്ല ലൈഫ് ആയിരുന്നു. കുറേ വാദ്യോപകരണങ്ങളും നൃത്തവുമൊക്കെ അവിടെനിന്ന് പഠിച്ചു. അറിയാവുന്ന ഒരു കുട്ടിയും അവിടെ ഉണ്ടായിരുന്നു. അതിനിടെ അവള്‍ക്ക് അസുഖമായി നാട്ടിലേക്ക് പോന്നു. അപ്പോള്‍ എനിക്ക് പേടി തോന്നി. ഇനിയെങ്ങാനും പിടിച്ച് സിസ്റ്റര്‍ ആക്കിയാലോ എന്ന്. അപ്പോള്‍ ഞാന്‍ സിസ്‌റ്റേഴ്‌സിനോട് പറഞ്ഞു എനിക്ക് തിരിച്ചുപോകണമെന്ന്. പറ്റത്തില്ലെന്ന് അവരും. ഞാന്‍ അവിടെ കിടന്ന് കരഞ്ഞ് അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി. അവരെന്നെ കൂട്ടിക്കൊണ്ട് പോന്നു”
അതുകഴിഞ്ഞ് തുടര്‍ന്ന് എന്ത് പഠിക്കണമെന്ന ചര്‍ച്ച വീട്ടില്‍ നടന്നപ്പോള്‍ എയര്‍ ഹോസ്റ്റസ് ആവാനുള്ള ആഗ്രഹം തുറന്നു പറയുകയും അതിലേയ്ക്ക് തിരിയുകയുമായിരുന്നു.
Post Your Comments