GeneralLatest NewsTV Shows

”എന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട് അവരെയൊക്കെ എനിക്ക് നല്ലപോലെ അറിയാം” മറുപടിയുമായി നടി അശ്വതി

എന്നെ പ്രോത്സാഹിപ്പിച്ച എന്റെ നാത്തൂനോട് ഇ ഡയറ്റിങ്ങിലേക്കു എന്നെ കൈപിടിച്ച് നടത്തിയ അനിയത്തിയോട്, കട്ടക്ക് കൂട്ട് നിക്കുന്ന എന്റെ അച്ചായനോട്, എന്നും നീ വണ്ണം കുറക്കു പൊന്നുമോളെന്നു പറയുന്ന മമ്മിയോട്,

അൽഫോൺസാമ്മ, കുങ്കുമപ്പൂവ് എന്നീ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അശ്വതി. കുങ്കുമപ്പൂവിൽ അമല എന്ന കൊടും വില്ലത്തിയായി പ്രേക്ഷക പ്രീതി നേടിയ താരം ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ്. ഇപ്പോഴിതാ, ഇ ഡയറ്റിങ്ങിലൂടെ ശരീര ഭാരം കുറച്ചതിന്റെ വിശേഷം പങ്കുവച്ച് അശ്വതി എന്ന പ്രസില്ല ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറൽ.

അശ്വതിയുടെ പോസ്റ്റ്

‘അവസാനം ഒന്ന് നന്നാവാൻ തീരുമാനിച്ചു..ഇനിയും നന്നാവാൻ ഒരുപാടു ദൂരം ബാക്കി.. ആരും പേടിക്കണ്ട പോസ്റ്റിട്ടു വെറുപ്പിക്കില്ല. ഒരു കുഞ്ഞു സന്തോഷം മനസ്സിൽ വന്നപ്പോൾ ഷെയർ ചെയ്തതാണ്. ഒരുപാട് പേരോട് നന്ദി ഉണ്ട്. ഡെമോ കാട്ടി തന്നുവരെ, എന്നെ പ്രോത്സാഹിപ്പിച്ച എന്റെ നാത്തൂനോട് ഇ ഡയറ്റിങ്ങിലേക്കു എന്നെ കൈപിടിച്ച് നടത്തിയ അനിയത്തിയോട്, കട്ടക്ക് കൂട്ട് നിക്കുന്ന എന്റെ അച്ചായനോട്, എന്നും നീ വണ്ണം കുറക്കു പൊന്നുമോളെന്നു പറയുന്ന മമ്മിയോട്, കണ്ണിനു മുന്നിലും അല്ലാതെയും എന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട് (അവരെയൊക്കെ എനിക്ക് നല്ലപോലെ അറിയാം കെട്ടോ)എല്ലാരോടും…’ .– താരം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button