ടെലിവിഷൻ ഷോകളിലൂടെയും മിമിക്രിയിലൂടെയും പ്രേക്ഷകർക്ക് സുപിരിചിതനായി മാറിയ നടനാണ് സൂരജ്. കോമഡി ഷോകളിലൂടെ ബിഗ്സ്ക്രീനിലെത്തിയ സൂരജ് ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’. ചിത്രത്തിലെ ’ആൻഡ്രോയിഡ് കുഞ്ഞപ്പ’നായെത്തിയത് സൂരജായിരുന്നു. ഇപ്പോഴിതാ നടൻ ഗിന്നസ് പക്രുവൊക്കെ വെട്ടിത്തെളിച്ച പാതയിലൂടെയാണ് തന്റെ കടന്നുവരവെന്നു പറയുകയാണ് സൂരജ് . കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യത്തെ കുറിച്ച് പറയുന്നത്.
അഡാർ ലൗവിലായിരുന്നു തുടക്കം. ആ ടീമിന്റെ കൂടെത്തന്നെ രണ്ടാമത് ഒരു പടം ചെയ്യാൻ പറ്റി. അങ്ങനെയാണ് “ധമാക്ക ” ചെയ്യാൻ സാധിച്ചത്. ചിത്രത്തിൽ സാബുച്ചേട്ടന്റെ ശിങ്കിടി ആയിട്ടാണ്, അതായത് ഒരു വലംകെെ ആയിട്ടാണ് ചെയ്യുന്നത്. സാബുച്ചേട്ടൻ ബിഗ് ബോസ് ചെയ്തു കഴിഞ്ഞ് ജെല്ലിക്കെട്ടിനു ശേഷം തൃശൂർ പൂരവും ഈ സിനിമയും ചെയ്യുന്ന ഒരു സമയമുണ്ടായിരുന്നു. പുള്ളി ഭയങ്കര തിരക്കിലായിരുന്നു. കാരണം ഓടി നടന്ന് ചെയ്യുകയായിരുന്നു. ഞങ്ങളുടെ കോമഡി പ്രോഗ്രാമിൽ ഗസ്റ്റായിട്ട് സാബുച്ചേട്ടൻ വന്നിട്ടുണ്ട്. അപ്പോൾ അവിടുന്ന് കണ്ട് പരിചയമുണ്ട്. അമ്പിളി എന്ന ചിത്രത്തിലൂടെ സൗബിന്റെ കൂടെ നേരത്തെ അഭിനയിച്ചിരുന്നു.
സിനിമയിൽ പക്രുച്ചേട്ടൻ എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നുണ്ട്. പക്രുച്ചേട്ടനെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരൂല. അവരൊക്കെ വെട്ടിത്തളിച്ച പാതയിലൂടെയാണ് നമ്മൾ വന്നിട്ടുള്ളത്. അത്ഭുതദ്വീപ് ഇറങ്ങിയ സമയത്ത് ഞാൻ ഭയങ്കര കൊച്ചായിരുന്നു. ആ സിനിമയിലൂടെയാണ് ഇങ്ങനത്തെ ആൾക്കാരൊക്കെ ഇവിടെയുണ്ടെന്ന് ആൾക്കാർ അറിയാൻ തുടങ്ങിയത്. അങ്ങനെയൊക്കെ മനസിലാക്കി പിന്നെ മറ്റുള്ളവർ ആക്സപ്റ്റ് ചെയ്യാൻ തുടങ്ങി. ഒരുപാട് നല്ല രീതിയിലുള്ള സപ്പോർട്ട് കിട്ടാൻ തുടങ്ങി സൂരജ് പറഞ്ഞു.
Post Your Comments