മോഹൻലാൽ അഭിനയിച്ച ചില പരാജയ ചിത്രങ്ങളും ആരാധകരുടെ മനസ്സില്‍ സൂപ്പര്‍ ഹിറ്റായി അടയാളപ്പെടാറുണ്ട്. ആ ഗണത്തില്‍പ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് രണ്ടായിരത്തില്‍ പുറത്തിറങ്ങിയ ‘ദേവദൂതൻ . ചിത്രം ബോക്സോഫീസ് പരാജയമായിരുന്നെങ്കിലും ടെലിവിഷൻ ചാനലുകളില്‍ ദേവദൂതന് മികച്ച സ്വീകാര്യതയാണ് ഇപ്പോഴും ലഭിക്കുന്നത്.’. സിബി മലയിൽ സംവിധാനം ചെയ്ത ‘ദേവദൂതൻ’ മലയാള സിനിമയിലെ വേറിട്ട ഒരു അവതരണ രീതിയാണ് നമുക്ക് മുന്നിൽ തുറന്നു കാട്ടിയത്.
‘ദേവദൂതന്’ എന്ന മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക് സിനിമയെക്കുറിച്ച് അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ സിബി മലയില്‍ പങ്കുവെച്ചിരുന്നു.
രഘുനാഥ് പലേരി രചന നിര്‍വഹിച്ച ‘ദേവദൂതൻ’ നവോദയ്ക്ക് വേണ്ടി സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു. എന്നാൽ പിന്നീട് സിനിമ നടക്കാതെ പോയി. പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം തന്റെ കയ്യിൽ സൂക്ഷിച്ചിരുന്ന തിരക്കഥ സിബി മലയിൽ സിനിമയാക്കാൻ തീരുമാനിക്കുകയും ചെയ്തു. യാദൃശ്ചികമായി മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥ വായിച്ചു, ശേഷം ഈ ചിത്രത്തിൽ അഭിനയിക്കണമെന്ന് ആഗ്രഹവും പറഞ്ഞു പക്ഷെ ചിത്രത്തിന്റെ കഥയിലേക്ക് മോഹൻലാലിനെ എങ്ങനെ പ്ലേസ് ചെയ്യണമറിയാതിരുന്ന സിബി മലയിലിനു മോഹന്‍ലാലിനെ ഈ സിനിമയില്‍ പങ്കെടുപ്പിക്കാന്‍ താല്പര്യമുണ്ടായിരുന്നില്ല.എങ്കിലും മോഹൻലാലിനെ പോലെ താരമൂല്യമുള്ള ഒരു താരം ഇങ്ങോട്ടു നൽകിയ ഓഫറിനെ നിരാകരിക്കാനും അദ്ദേഹത്തിന് മനസ്സ് വന്നില്ല.
Post Your Comments