പ്രതിഫല തര്‍ക്കവും മറ്റ് വിവാദങ്ങളും മൂലം ഷെയ്ന് നിഗം നായകനാകുന്ന ഉല്ലാസത്തിന്റെ ഡബ്ബിങ് മുടങ്ങിയിരിക്കുകയായിരുന്നു. എന്നാൽ വിവാദങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ് ഇപ്പോള്‍. പറഞ്ഞ വാക്ക് പാലിച്ച് ഷെയ്ന് നിഗം ഡബ്ബിങ് പൂര്‍ത്തിയാക്കിരിക്കുകയാണ്.
ഡബ്ബിങ് പൂര്‍ത്തിയായതോടെ ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുമെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കാമെന്ന് കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ ഷെയ്ന് അറിയിച്ചിരുന്നു. ഡിസംബര്‍ ഒമ്പതിനായിരുന്നു യോഗം. ഈ വാക്കാണ് ഷെയ്ന് പാലിച്ചിരിക്കുന്നത്. ഏഴ് ദിവസം കൊണ്ടാണ് ഡബ്ബിങ് പൂര്‍ത്തിയായത്.
വിവാദങ്ങള്‍ മൂലം മുടങ്ങിയ വെയില്, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും ഷെയ്ന് അറിയിച്ചിരുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകളും മറ്റും നടന്നത്.
Post Your Comments