മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് സീമ. ഡാന്‍സര്‍, നായിക എന്ന് മാത്രമല്ല പ്രിയ സംവിധായകന് ഐവി ശശിയുടെ ഭാര്യ എന്ന നിലയിലും സീമയോടു മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട്. മുപ്പത്തിയഞ്ചു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തെക്കുറിച്ചു താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
”ഞങ്ങള്‍ തമ്മില്‍ മനസുകൊണ്ട് അടുപ്പമുണ്ടായിരുന്നു. പക്ഷെ ഒരിക്കലും വിവാഹം കഴിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. നിന്നെ ഒരു വലിയ നടിയാക്കുമെന്ന് മാത്രം പറഞ്ഞു. ഒരിക്കല്‍ ജോത്സ്യന് അമ്മയോട് പറഞ്ഞു. 23 വയസ് കഴിഞ്ഞാല്‍ പിന്നെ എന്റെ വിവാഹം വൈകും. അതുകൊണ്ട് ഉടനെ നടത്തണം. ഞാന്‍ കൂടുതലൊന്നും ആലോചിച്ചില്ല. നേരെ ശശിയേട്ടന്റെ വീട്ടിലേക്ക് ചെന്നു. പുളളി സോഫയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ മുഖത്തടിച്ചതു പോലെ പറഞ്ഞു. ‘നിങ്ങളെന്നെ കെട്ടുന്നെങ്കില്‍ കെട്ട്. അല്ലെങ്കില്‍ വിട്’
അതുകേട്ട് പുളളി അമ്ബരപ്പോടെ എന്നെ നോക്കുന്ന നോട്ടം ഇന്നും എന്റെ മനസിലുണ്ട്.” സീമ പറഞ്ഞു
ശശിയ്ക്ക് സിനിമയായിരുന്നു ഒന്നാംഭാര്യയെന്നും 35 വര്‍ഷത്തെ ദാമ്ബത്യത്തിനിടയില് അദ്ദേഹം ആകെ തന്നോട് സംസാരിച്ചത് 10 ദിവസമാണെന്നും സീമ തുറന്നു പറഞ്ഞു. അതിനോടൊപ്പം കാശ്മീരില്‍ തുഷാരത്തിന്റെ ഷൂട്ടിംഗ് സമയത്തെ ഓര്‍മ്മകളും പങ്കുവച്ചു. മൈനസ് ഫോര്‍ട്ടി ഫോര്‍ തണുപ്പില്‍ മഞ്ഞില്‍ വീഴാനും ഉരുളാനുമൊക്കെ അദ്ദേഹം പറയും.മണിക്കൂറുകളോളം കൊടുംമഞ്ഞില്‍ വിട്ടുവീഴ്ചയില്ലാതെ ജോലി ചെയ്യിക്കും. ഇതുകണ്ട് ബാലേട്ടന് (ബാലന് കെ.നായര്‍) പറഞ്ഞു.
‘ ആ കുട്ടി നിന്റെ ഭാര്യയാണ്. അവളെയിട്ട് ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്’ സ്വന്തം തൊഴിലിനോട് അത്രയ്ക്ക് സമര്‍പ്പണമാണ് അദ്ദേഹത്തിന്.” താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments