മലയാളി പ്രേക്ഷകര്‍ക്ക് പുതിയ അനുഭവങ്ങള്‍ പങ്കുവെച്ച് മുന്നേറികൊണ്ടിരിക്കുകയാണ് ബിഗ് ബോസ്. വ്യത്യസ്തമായ ജീവിത വഴികളിലൂടെ അഭിനയ രംഗത്ത് എത്തിയ താരങ്ങളാണ് പരിപാടിയില്‍ ഒരുമിച്ചെത്തിയത്. ഒരോ ദിവസവും താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത് മത്സരാര്‍ത്ഥികളില്‍ ഒരാളായ അലക്സാന്ദ്രയാണ് . അധികം പരിചിത മുഖമല്ലാതിരുന്ന താരം ദിവസങ്ങള്‍ കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു വാങ്ങിയത്. ജീവിതത്തില്‍ താന്‍ നേരിട്ട കയ്പ്പേറിയ അനുഭവങ്ങള്‍ ് സാന്ദ്ര പങ്കുവെച്ചിരുന്നു. തകര്‍ന്നുപോയ തന്റെ ഒരു പഴയ പ്രണയത്തെക്കുറിച്ചാണ് കഴിഞ്ഞ ദിവസം താരം പങ്കുവെച്ചത്.
ജീവിത യാത്രയില്‍ ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു ആദ്യ പ്രണയം ഉണ്ടാകുന്നത്. ആ ബന്ധത്തില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയും കാട്ടിയിരുന്നു. എന്നാല്‍ താന്‍ പ്രണയിച്ച ആള്‍ക്ക് വലിയ താല്‍പ്പര്യം ഇല്ലായിരുന്നു. കുറേ അഡ്ജസ്റ്റ് ചെയ്തു നോക്കി. തീരെ പൊരുത്തപ്പെടാന്‍ പറ്റാതെ വന്നപ്പോള്‍ ബ്രേക്കിനെ കുറിച്ച് ചിന്തിച്ചു. അയാളോട് അത് പറയുകയും ചെയ്തു.
ബ്രേക്കപ്പിന് ശേഷം അയാളെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് താനുമായി പ്രണയത്തിലായിരുന്നപ്പോഴും അയാള്‍ക്ക് മറ്റ് അനേകരുമായി ബന്ധം ഉണ്ടായിരുന്നു. അതൊക്കെ ഏറെ വൈകിയാണ് അറിഞ്ഞത്. ആദ്യമൊക്കെ വലിയ സങ്കടം ആയിരുന്നു. പിന്നെ അതില്‍ നിന്നും താനെ മോചിതയായി. ഇപ്പോള്‍ അത്തരം ദു:ഖങ്ങളൊന്നുമില്ല. പ്രണയകാലത്ത് അയാള്‍ തല്ലിയിട്ടുണ്ട്. ഇപ്പോള്‍ അതിനെല്ലാം ജീവിതം കൊണ്ടു മറുപടി പറയുകയാണ്. തോറ്റിട്ടില്ലെന്ന് താന്‍ തെളിയിച്ചു കൊടുത്തു.എല്ലാ ദു:ഖങ്ങളിലും എപ്പോഴും കൂടെ നിന്നത് അച്ഛനാണ്. താരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments