
കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബോളിവുഡ് താരം ശബാന ആസ്മിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. അവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പൂനെ എക്സ്പ്രസ് വേയില്‍ കാര്‍ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ശബാനയെ ആദ്യം പന്‍വേലിലെ എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കോകിലബെന്‍ ദീരുബായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments