പ്രശസ്ത ആക്ഷൻ കോറിയോഗ്രഫറും സ്റ്റണ്ട് കോർഡിനേറ്ററുമായ പീറ്റർ ഹെയ്നിന്റെ മാതാവ് മേരി അന്തരിച്ചു. പീറ്റർ ഹെയ്ൻ ഫേസ്ബുക്കിലൂടെയാണ് മാതാവിന്റെ മരണവാർത്ത പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ്, ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ആക്ഷൻ കോറിയോഗ്രാഫറാണ് പീറ്റർ ഹെയ്ൻ.
തമിഴ്നാട്ടിലെ കാരൈക്കൽ എന്ന സ്ഥലത്താണ് പീറ്റര്‍ ജനിച്ചത്. അച്ഛൻ പെരുമാള്‍ തമിഴ്നാട് സ്വദേശിയും അമ്മ മേരി വിയറ്റ്നാം സ്വദേശിയുമായിരുന്നു . ചെന്നൈയിലെ വടപളനിയിലും സമീപപ്രദേശങ്ങളിലുമായിട്ടായിരുന്നു പീറ്റർ വളര്‍ന്നത്. അച്ഛൻ പെരുമാൾ തമിഴ് സിനിമകളിൽ അസിസ്റ്റന്റ് ഫൈറ്റ് മാസ്റ്റർ ആയി ജോലി നോക്കിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം പിന്നീട് തമിഴ് , തെലുങ്ക് , മലയാളം എന്നീ ഭാഷകളിലും പീറ്റർ എക്സ്ട്രാ ഫൈറ്റർ ആയും അസിസ്റ്റന്റ് ഫൈറ്റ് മാസ്റ്ററായും പ്രവർത്തിച്ചുവന്നു.
ഗജിനി എന്ന ചലച്ചിത്രത്തിന് മികച്ച ആക്ഷൻ രംഗങ്ങൾക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുമുണ്ടായി. കൂടാതെ 2016 – ൽ മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ പുലിമുരുകൻ എന്ന ചലച്ചിത്രത്തിന് ഏറ്റവും മികച്ച സ്റ്റണ്ട് കോറഗ്രഫറിനുള്ള ദേശീയ ചലച്ചിത്ര അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
Post Your Comments