
ശ്യാമപ്രസാദിന്‍റെ ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് തുടക്കം കുറിച്ച നടിയാണ് റിമ കല്ലിങ്കൽ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ മുൻ നിര നായികയായി ഉയർന്നു വന്നിരുന്നു താരം . അഭിനയത്തിന് പുറമെ നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്. ഇപ്പോഴിതാ പ്രിയ കൂട്ടുകാരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിരിക്കുകയാണ് പാർവതി. സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റയെ റിമയ്ക്ക് ആശംസകൾ നേർന്നിരിക്കുന്നത്. സ്ത്രീപക്ഷ നിലപാടുകളുടെ പേരിൽ സിനിമയ്ക്ക് അപ്പുറവും ശ്രദ്ധ നേടിയ അഭിനേത്രികളാണ് റിമയും പാർവതിയും. വ്യക്തിജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.
“ജന്മദിനാശംസകൾ റിംബും. ഒരു പതിറ്റാണ്ടിലേറെയായി നമുക്ക് പരസ്പരം അറിയാം. എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപുവരെ നമ്മൾ ഒന്നിച്ച് അധികസമയം ചെലവഴിച്ചിരുന്നില്ല. നീയെനിക്കെന്തൊരു വെളിപാടായിരുന്നു. ഒരു അസാധ്യവ്യക്തിയായി നീ വളർന്നതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. നീയൊരു നല്ല സുഹൃത്താണ റിമാ,” എന്നു തുടങ്ങുന്ന കുറിപ്പും പാർവതി പങ്കുവയ്ക്കുന്നു.
Post Your Comments