സാമൂഹിക വിഷയങ്ങളില്‍ നിലപാടുകള്‍ തുറന്നു പറയുന്ന താരങ്ങളില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. ശക്തമായ കഥാപാത്രങ്ങളിലൂടെയും നിലപടുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട നടി മലയാളികള്‍ പുറമേ സമ്മതിച്ചുതരില്ലെങ്കിലും ഇസ്ലാമോഫോബിയ കേരളത്തിലുമുണ്ടെന്ന് തുറന്നു പറയുന്നു. തങ്ങളുടെ പക്ഷപാതിത്വവും ഭയങ്ങളുമൊക്കെ കേരളത്തിന് പുറത്തുള്ളവരെപ്പോലെ മലയാളികള്‍ അംഗീകരിച്ച് കൊടുക്കില്ല. കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളില്‍ അവയൊക്കെ മൂടുപടം അടിഞ്ഞാണ് പ്രത്യക്ഷപ്പെടാറെന്നും പാര്‍വതി അഭിപ്രായപ്പെട്ടു.
‘ഇസ്ലാമോഫോബിയ ഇവിടെയുമുണ്ടെന്ന് പലരും സമ്മതിച്ചുതരില്ല. പക്ഷേ അത് ഇവിടെയും ഉണ്ട് എന്നതാണ് സത്യം. അതിന്റെ അളവ് കൂടുതലുമാണ്.’ തന്നെ സംബന്ധിച്ച് ഇത്തരം ചിന്തകളൊക്കെ വ്യക്തിപരം കൂടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കുമ്ബോള്‍ അനേകം മെസേജുകള്‍ തനിക്ക് ലഭിക്കാറുണ്ടെന്നും ഡല്‍ഹിയില്‍ നടക്കുന്ന കാര്യങ്ങളോടേ നിങ്ങള്‍ക്ക് താത്പര്യമുള്ളൂവെന്നും കേരളത്തില്‍ എന്തുതന്നെ സംഭവിച്ചാലും പ്രതികരിക്കില്ല. കേരളം മറ്റെല്ലാത്തില്‍ നിന്നും വേര്‍പെട്ട് നില്ക്കുന്നു എന്ന രീതിയിലാണ് ഈ മെസേജുകളെന്നുംപാര്വതി പറയുന്നു.
Post Your Comments