പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രമാണ് 1988-ല്‍ പുറത്തിറങ്ങിയ ‘ചിത്രം’. സാധാരണ കുടുംബ ചിത്രമെന്ന നിലയില്‍ തിയേറ്ററില്‍ എത്തിയ ചിത്രം അസാധാരണമായ വിജയം നേടി കൊണ്ടാണ് മലയാള സിനിമയില്‍ വലിയ വിജയ ചിത്രമായി തിളങ്ങി നിന്നത്.
ബോക്സോഫീസില്‍ വലിയ ഇടിമുഴക്കം സൃഷ്ടിച്ച ‘ചിത്രം’ ഏറ്റവും കൂടുതല്‍ ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച റെക്കോര്‍ഡ് സ്വന്തമാക്കിയാണ് മലയാള സിനിമയുടെ ചരിത്രത്തില്‍ മഹാ സിനിമയായി മാറിയത്. മോഹന്‍ലാലിന്‍റെ സ്ക്രീന്‍ പ്രസന്‍സ് പ്രേക്ഷകര്‍ക്ക് വലിയ ആവേശം നല്‍കിയെങ്കിലും ‘ചിത്രം’ എന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്‍റെ മനസ്സില്‍ ആദ്യംവരുന്നത് മറ്റൊരു മുഖമാണെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
ചിത്രത്തില്‍ ‘ഭാസ്കരന്‍ നമ്പ്യാര്‍’ എന്ന കഥാപാത്രമായി ശ്രീനിവാസനെ അല്ലാതെ മറ്റൊരാളെ തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നായിരുന്നു പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ശ്രീനിവാസന് തിരക്ക് ആയിരുന്നുവെങ്കില്‍ ആ സിനിമ ശ്രീനിവാസന് വേണ്ടി നീട്ടി വയ്ക്കാന്‍ പോലും തയ്യറാകുമായിരുന്നുവെന്ന് പ്രിയദര്‍ശന്‍ തുറന്നു പറയുന്നു. ശ്രീനിവാസന് പകരമായി മറ്റൊരാളെ തനിക്ക് ആ കഥാപാത്രമായി ചിന്തിക്കാന്‍ കഴിയില്ലെന്നായിരുന്നു ചിത്രം സിനിമയെക്കുറിച്ച് പങ്കുവെച്ചു കൊണ്ട് പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്.
Post Your Comments