കേരള സമൂഹത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്ബര കേസിനെ ആസ്പദമാക്കിയുള്ള ചാനല്‍ പരിപാടി കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കോടതിയില്‍ കേസ് നടക്കുമ്ബോള്‍ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
”ഒരു ടെലിവിഷന്‍ ചാനലില്‍ കൂടത്തായി കേസിനെ കുറിച്ചുള്ള സീരിയല്‍ കാണാനിടയായി. അത് കൊലപാതങ്ങള്‍ക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നത്. കോടതിയില്‍ കേസ് നടക്കുമ്ബോള്‍ ഇതൊന്നും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ല” മന്ത്രി അഭിപ്രായപ്പെട്ടു.
ഒരു കുടുംബത്തിലെ നിരവധിയാളുകളെ ഒരാള്‍ കൊന്നൊടുക്കിയ സത്യാവസ്ഥ വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്ന സംഭവത്തെ ആസ്പദമാക്കി ഒന്നിലധികം സിനിമകളും സീരിയലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടത്തായി എന്ന പേരില്‍ ആരംഭിച്ച പരമ്പര സംവിധാനം ചെയ്യുന്നത് ഗിരീഷ് കോന്നിയാണ്. ജോളിയെ അവതരിപ്പിക്കുന്നത് സിനിമാ താരം മുക്തയാണ്.
Post Your Comments