യൂട്യൂബില്‍ തരംഗമായി സൂപ്പര്‍ താരവും താരപുത്രനും ;അച്ഛന്റെയും മകന്റെയും വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെയും വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. താരങ്ങളുടെ വിശേഷങ്ങളെല്ലാം വളരെ പെട്ടെന്നാണ് ആരാധകര്‍ ആഘോഷമാക്കാറുള്ളത്.ഇപ്പോള്‍ യൂട്യൂബില്‍ ദുല്‍ഖര്‍- മമ്മൂട്ടി തരംഗമാണ് ഷൈലോക്കിന്റെ ആദ്യ രണ്ട് ടീസറുകള്‍ക്ക് ശേഷം ചിത്രത്തിന്റെ തമിഴ് പതിപ്പായ കുബേരന്റെ ടീസറും യൂ ട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ചിത്രത്തിന്റെ ടീസര്‍ ഇതിനകം തന്നെ പത്തുലക്ഷത്തിലേറെ ആളുകളാണ് കണ്ടുകഴിഞ്ഞത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ് സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ തമിഴ് പതിപ്പായ കുബേരന്‍ ചിത്രത്തിലെ മറ്റൊരു പ്രധാന താരമായ രാജ്കിരണാണ് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്നത്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ആദ്യ ഗാനം യൂ ട്യൂബില്‍ റിലീസ് ചെയ്തു. അല്‍ഫോണ്‍സ് ജോസഫിന്റെ ഈണത്തില്‍ കാര്‍ത്തിക്കും കെ.എസ്. ചിത്രയും പാടിയ നീ വാ എന്‍ ആറുമുഖം എന്ന ഗാനം യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമായി ചേര്‍ന്ന് വേ ഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വന്‍താരനിര തന്നെയാണ് എത്തുന്നത്. രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

 

Share
Leave a Comment