CinemaGeneralLatest NewsMollywoodNEWS

ഇനി ഒരു റിലേഷന്‍ഷിപ്പിലും പെടാനുള്ള സാധ്യതയില്ല ; മനസ് തുറന്ന് മലയാളത്തിന്റയെ ബോൾഡ് നായിക ലെന

നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങളുമുണ്ട്

മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്ന അത്യപൂര്‍വ്വം മലയാളി നടിമാരിൽ ഒരാൾ കൂടിയാണ് ലെന. ഇപ്പോഴിതാ ജീവിതത്തില്‍ ഇനി മറ്റൊരു റിലേഷന്‍ഷിപ്പില്‍ പെടാനുള്ള സാദ്ധ്യതയില്ലെന്ന് പറയുകയാണ് താരം. അത് തനിക്ക് ലഭിച്ച അറിവാണെന്നും ലെന പറഞ്ഞു. കൗമുദി ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് ലെന ഈ കാര്യം വിശദമാക്കിയത്.

ലെനയുടെ വാക്കുകള്‍ ഇങ്ങനെ :

ഇനി ഒരു റിലേഷന്‍ഷിപ്പില്‍ പെടാനുള്ള സാധ്യതയില്ല. അതൊരു അറിവാണ്. എനിക്ക് അടുത്ത നിമിഷം ഉണ്ടോ ഇല്ലയോ എന്ന പോലും അറിയില്ല. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങളുമുണ്ട്. എല്ലാം നമ്മുടെ നിയന്ത്രണത്തിലാണ് എന്ന് നമ്മള്‍ വിശ്വസിക്കുന്നിടത്താണ് സ്ട്രസ്സിന് അടിമപ്പെടുന്നത്. അഹങ്കാരമാണ് ഇതിനൊക്കെ കാരണം. അഹം എന്ന ഭാവം മാറിക്കഴിഞ്ഞാല്‍ പകുതി ടെന്‍ഷന്‍ മാറികിട്ടും. ലെന വ്യക്തമാക്കി.

ലിജോ ജോസ് പെല്ലിശ്ശേരിയുടെയും വി എം വിനുവിന്റെയും സഹസംവിധായകനായി പ്രവര്‍ത്തിച്ച് പരിചയമുള്ള മാക്സ് വെല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അടുക്കള എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ലെന അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button