സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരൂടെ ഹൃദയം കീഴടക്കിയ താരമാണ് എമി ജാക്‌സണ്‍.താരത്തിന്റെ വിശേഷങ്ങള്‍ വളരെ വേഗത്തിലാണ് ആരാധകര്‍ ആഘോഷമാക്കാറുള്ളത്. താരത്തിന്റെയും മകന്റയും വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്.കുഞ്ഞു പിറക്കുന്നത് വരെയുള്ള ഓരോ ഘട്ടവും ആഘോഷമാക്കിയ എമി ഇപ്പോള്‍ മാത്യത്വവും ആഘോഷമാക്കുകയാണ്. 2019 സെപ്റ്റംബര്‍ 23 ആയിരുന്നു താരം ആണ്‍ കുഞ്ഞിന് ജന്മം നല്‍കുന്നത്. താരം തന്നെയായിരുന്ന തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷം പ്രേക്ഷകരുമായി പങ്കുവെച്ചത്. കുഞ്ഞിന്റെ ചിത്രങ്ങളും തന്റെ ആരാധകര്‍ക്കായി നടി പങ്കുവെയ്ക്കാറുണ്ട്.
മകന്‍ ആന്‍ഡ്രിയാസിന്റെ ഒപ്പമുള്ള നിമിഷങ്ങള്‍ ആഘോഷമാക്കുകയാണ് താരം . കുഞ്ഞിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് എമി. മകന്റെ ജനനം തന്റെ ജീവിതത്തിലെ ഏറ്റവും വിലിയ ഭാഗ്യമായിട്ടാണ് നടി കാണുന്നത്. ഇത്രയു നല്ല മനുഷ്യന്റെ അമ്മയായത് തന്റെ ഭാഗ്യമാണെന്നും ആന്‍ഡ്രിയാസിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് എമി കുറിച്ചു.താരത്തിന്റെയും കുഞ്ഞിന്റെയും വിശേഷങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.
Post Your Comments