CinemaGeneralLatest NewsMollywoodNEWS

കോര്‍പ്പറേഷനിലെ പൈപ്പ് വെള്ളം കുടിച്ചാണ് ദിവസങ്ങള്‍ തള്ളി നീക്കിയത്,ശേഷം എനിക്ക് ഓഫര്‍ ചെയ്തത് 25 ഏക്കര്‍: വേറിട്ട അനുഭവം പറഞ്ഞു ഭദ്രന്‍

അങ്ങനെ എന്റെ കഷ്ടപ്പാട് വിവരിച്ച് ഞാന്‍ പാപ്പച്ചിക്ക് കത്തെഴുതി

ഹരിഹരന്‍ എന്ന പ്രഗല്‍ഭ സംവിധായകനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഭദ്രന്‍ പിന്നീട് മലയാള സിനിമയിലെ മുന്‍ നിര സംവിധായകരില്‍ പ്രധാനിയായി മാറുകയായിരുന്നു. അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്ത് വളരെ തുശ്ചമായ ശമ്പളമാണ് ലഭിച്ചിരുന്നതെന്നു പറയുന്ന ഭദ്രന്‍ സിനിമ മോഹിച്ചു നടന്ന കാലത്തെ ഒരു വേറിട്ട അനുഭവ കഥയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ തന്റെ ഭൂതകാല അനുഭവ നിമിഷങ്ങള്‍ പങ്കുവെച്ചത്.

‘എന്റെ ഗ്രാന്‍ഡ്‌ ഫാദറിന് എന്നോട് വല്ലാത്ത സ്നേഹമായിരുന്നു. ഞാന്‍ സിനിമ മോഹവുമായി ഉമ ലോഡ്ജില്‍ താമസിക്കുന്ന സമയത്ത് എന്റെ ഗ്രാന്‍ഡ്‌ ഫാദറിനു ഒരു കത്തെഴുതി. അന്ന് ഞാന്‍ സിനിമയില്‍ സഹസംവിധായകനായി തുടങ്ങിയിട്ടേയുള്ളൂ. സിനിമയില്‍ അസിസ്റ്റന്റ് ആയി ജോലി നോക്കുന്ന സമയത്ത് വളരെ ചെറിയ പ്രതിഫലാണ് എനിക്ക് ലഭിച്ചിരുന്നത്. പറയുന്ന പൈസ പോലും നിര്‍മ്മാതാക്കള്‍ തരാറില്ലായിരുന്നു, അങ്ങനെ എന്റെ കഷ്ടപ്പാട് വിവരിച്ച് ഞാന്‍ പാപ്പച്ചിക്ക് കത്തെഴുതി. കോര്‍പ്പറേഷനിലെ പൈപ്പ് വെള്ളം മാത്രം കുടിച്ചാണ് ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നതെന്നൊക്കെ പറഞ്ഞു എന്‍റെ ദാരിദ്യ്രം ഞാന്‍ കൂടുതല്‍ പെരുപ്പിച്ചു കാണിച്ചു. എനിക്ക് മാസവും അഞ്ഞൂറ് രൂപ പാപ്പച്ചി തരണമെന്നായിരുന്നു  അഭ്യര്‍ഥന. കത്ത് വായിച്ച അദ്ദേഹം പൊട്ടിക്കരഞ്ഞു, ഉടന്‍ തന്നെ എന്നെ നാട്ടിലേക്ക് വിളിപ്പിച്ചു,എന്നിട്ട് അദ്ദേഹം പറഞ്ഞു. ‘എന്റെ പോന്നു മോന്‍ എന്തിനാണ് സിനിമയിലേക്ക് പോയത്. അതൊക്കെ ഉപേക്ഷിക്കൂ പാപ്പച്ചി നിനക്ക് 25 ഏക്കര്‍ കാപ്പിത്തോട്ടം എഴുതി തരാം’ എന്നായിരുന്നു

shortlink

Related Articles

Post Your Comments


Back to top button