
തങ്ങളുടെ പുതിയ ചിത്രത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും എല്ലതന്നെ ആരാധകരുമായി താരങ്ങള്‍ പങ്കുവയ്ക്കുന്നത് സോഷ്യല്‍ മീഡിയിലൂടെയാണ്. ചിലപ്പോള്‍ ഇത്തരം പോസ്റ്റുകളില്‍ അവസരം ചോദിച്ച് പലരും എത്തിയെന്നു വരാം. പൊതുവെ അത്തരം ചാന്‍സ് ചോദിക്കലുകളെ അവഗണിക്കാറാണ് താരങ്ങളുടെ പതിവ് രീതി. എന്നാല്‍ അക്കൂട്ടത്തില്‍ വ്യത്യസ്തനാണ് അജു വര്‍ഗ്ഗീസ്.
തന്‍റെ പോസ്റ്റിലെ കമന്‍റ് ബോക്സ് അവസരം ചോദിച്ചെത്തിയ യുവാവിന് താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അവസരം നല്‍കുകയായിരുന്നു അജു. സാജന്‍ ബേക്കറിയിലായിരുന്നു ഇങ്ങനെ അജു ആരാധകന് അവസരം നല്‍കിയത്. ഇപ്പോഴിതാ അവസരം ചോദിച്ചെത്തിയ മറ്റൊരു ആരാധകന് അജു നല്‍കിയിരിക്കുന്ന മറുപടി സോഷ്യല്‍ മീഡിയയുടെ കെെയ്യടി നേടുകയാണ്.
റഹീസ് അല്‍ത്താഫ് എന്നയാളാണ് അവസരം ചോദിച്ചത്. ഇതിന് അജു നല്‍കിയ മറുപടി, ‘സാജന്‍ ബേക്കറി കഴിഞ്ഞു. അടുത്ത പടം പ്രൊഡ്യൂസ് ചെയ്താല്‍ ഉറപ്പായും മുഖം കാണിക്കാനെങ്കിലും ഒരു അവസരം ഞാന്‍ തരാം’ എന്നായിരുന്നു. അജുവിന്റെ മറുപടിയ്ക്ക് ആരാധകര്‍ കെെയ്യടിക്കുകയാണ്. താരത്തിന് അവഗണിക്കാമായൊരുന്ന ഒരു കമന്‍റായിരുന്നിട്ടും മറുപടി നല്‍കിയതിനും അവസരം നല്‍കാമെന്ന് പറഞ്ഞതിനും ആരാധകര്‍ അഭിനന്ദിക്കുകയാണ്.
Post Your Comments