BollywoodCinemaGeneralLatest NewsNEWS

അവന് അതിനോടുള്ള തീവ്ര അഭിനിവേശം എനിക്ക് ബോദ്ധ്യമായി, അങ്ങനെയാണ് ഞങ്ങൾ ഡേറ്റിംഗ് ആരംഭിച്ചത് ; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

ആദ്യം ഞങ്ങൾ രണ്ടുപേരും മികച്ച സുഹൃത്തുക്കൾ ആയിരുന്നു. പിന്നീടാണ് ഒരുമിച്ച് ജീവിച്ചാൽ എന്തെന്ന് ഞങ്ങൾ ആലോചിക്കുന്നത്.

ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷിച്ച വിവാഹമാണ് നിക്ക് ജോനാസിന്റെയും പ്രിയങ്ക ചോപ്രയുടേയും. ഏറെ പേർ പ്രണയാഭ്യർത്ഥനയുമായി തന്റെ പിറകെ നടന്നിട്ടും നിക്കിനെ  തിരഞ്ഞെടുത്തതിന്റെ കാരണം പറയുകയാണ് പ്രിയങ്ക ഇപ്പോൾ.

നിക്ക് പാടിയ ഒരു ഗാനമാണ് ആദ്യമായി ഇരുവരെയും തമ്മിലടുപ്പിച്ചതെന്നാണ് പ്രിയങ്ക പറയുന്നത് . ‘ക്ളോസ്’ എന്ന പേരിലുള്ള ഈ ഗാനം കേട്ടതിന് ശേഷം നിക്കിന് സംഗീതത്തിനോടുള്ള തീവ്ര അഭിനിവേശം തനിക്ക് ബോദ്ധ്യമായെന്നും അങ്ങനെയാണ് തങ്ങൾ ആദ്യമായി ഡേറ്റ് ചെയ്യാൻ ആരംഭിച്ചതെന്നും പ്രിയങ്ക വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ ഈ ഗാനമാണ് തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും പ്രിയങ്ക പറയുന്നു.

താൻ അതുവരെ പരിചയപെട്ടവരിൽ നിന്നുമൊക്കെ നിക്ക് ജോനാസ് ഏറെ വ്യത്യസ്തനായിരുന്നു എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടുന്നു.’ എന്റെ കാഴ്ചപ്പാടുകളെയും എന്റെ സ്വപ്നങ്ങളെയുമെല്ലാം നിക്ക് എന്നെക്കാൾ കൂടുതൽ സ്നേഹിക്കുന്നുണ്ട്. ഞാൻ ആദ്യമായാണ് അങ്ങനെ ചിന്തിക്കുന്ന ഒരാളെ കാണുന്നത്. ഞാൻ എങ്ങനെയാണ് എന്റെ സുഹൃത്തുക്കളെ പരിഗണിക്കുന്നത്, അങ്ങനെ തന്നെയാണ് നിക്കും അവരെ കണക്കിലെടുക്കുന്നത്. ആദ്യം ഞങ്ങൾ രണ്ടുപേരും മികച്ച സുഹൃത്തുക്കൾ ആയിരുന്നു. പിന്നീടാണ് ഒരുമിച്ച് ജീവിച്ചാൽ എന്തെന്ന് ഞങ്ങൾ ആലോചിക്കുന്നത്. നിരവധി തവണ വിവാഹത്തെ കുറിച്ച് സംസാരിച്ച ശേഷമാണ് ഞങ്ങൾ തീരുമാനമെടുത്തതെന്നും പ്രിയങ്ക പറഞ്ഞു. 2016ൽ ആരംഭിച്ച ഇരുവരുടെയും പ്രണയബന്ധം 2018 ലാണ് വിവാഹത്തിൽ കലാശിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button