GeneralLatest NewsMollywood

അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമ

ഊമപ്പെണ്ണിനു ഉരിയാട പയ്യന്‍ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടന്‍ ജയസൂര്യയുടെ ചിത്രം നല്‍കാന്‍ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവര്‍.

മലയാള സിനിമയില്‍ വ്യത്യസ്തമായ വിഷങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് നിലപാടുകള്‍ തുറന്നു പറഞ്ഞും തന്റേതായ ഇടം നേടിയ സംവിധായകനാണ് വിനയന്‍. അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമയെന്ന് വിനയന്റെ തുറന്നു പറച്ചില്‍. പ്രേംനസീര്‍ സാംസ്‌കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളജും ചേര്‍ന്നു ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ ചലച്ചിത്ര രത്‌നം പുരസ്കാര ചടങ്ങിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. അവാര്‍ഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു വിനയന്‍.

” ഊമപ്പെണ്ണിനു ഉരിയാട പയ്യന്‍ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടന്‍ ജയസൂര്യയുടെ ചിത്രം നല്‍കാന്‍ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവര്‍. പുതിയവര്‍ വന്നാല്‍ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നില്‍. വിനയന്‍ പറഞ്ഞു.

പ്രേം നസീര്‍ വലിയ മനുഷ്യസ്‌നേഹിയായിരുന്നുവെന്നും അക്കാര്യത്തില്‍ അദ്ദേഹത്തിന് പിന്നില്‍ നടക്കാന്‍ പോലും യോഗ്യതയുള്ള ഒരാളും ഇന്ന് മലയാള സിനിമയിലില്ലെന്നും പറഞ്ഞ വിനയന്‍  മനുഷ്യസ്‌നേഹിയും നിഷ്‌കളങ്കനുമായ പ്രേംനസീറിനെ പോലൊരാള്‍ രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തിയിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് ഏറെ ഗുണം ലഭിക്കുമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button