CinemaLatest NewsMollywoodNEWS

മലയാള സിനിമയില്‍ നിന്നു 10 വര്‍ഷം താന്‍ പുറത്തുനില്‍ക്കാന്‍ കാരണക്കാരന്‍ നടന്‍ ദിലീപാണ് തുറന്ന് പറഞ്ഞ് സംവിധായകന്‍ വിനയന്‍

 

മലയാള സിനിമയിക്ക് വേരിട്ട ദൃശ്യാനുഭവം സമ്മാനിച്ച സംവിധായകനാണ് വിനയന്‍. പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട സംവിധായകനാണ് അദ്ദേഹം . അമാനുഷിക കഥാപാത്രങ്ങളിലുടെ മലയാളികളെ ഭയത്തിന്റെ ലോകത്തിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ് . കല്യാണസൗഗന്ധികം, ആകാശഗംഗ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, രാക്ഷസരാജാവ്, അത്ഭുതദ്വീപ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ വിനയന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. എന്നാല്‍ സിനിമ നടിനടന്മാരുടെ സംഘടനയായ അമ്മയുമായി അഭിപ്രായ വ്യാത്യാസം വിനയനെ സിനിമാലോകത്ത് നിന്നും അകറ്റി നിര്‍ത്തി മലയാള സിനിമയില്‍ നിന്ന് പത്ത് വര്‍ഷമാണ് വിനയന്‍ പുറത്ത് നില്‍ക്കേണ്ടി വന്നത്.

അദ്ദേഹത്തിന്റെ ആ അവസ്ഥക്ക് കാരണക്കാരനായ ആളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം . എല്ലാത്തിനും കാരണം ദിലീപ്മലയാള സിനിമയില്‍ നിന്നു 10 വര്‍ഷം താന്‍ പുറത്തുനില്‍ക്കാന്‍ കാരണക്കാരന്‍ നടന്‍ ദിലീപാണെന്നാണ് സംവിധായകന്‍ വിനയന്‍ വ്യക്തമാക്കിയത്. പ്രേംനസീര്‍ സാംസകാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളജും ചേര്‍ന്നു ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ ചലച്ചിത്ര രത്‌നം അവാര്‍ഡ് ഏറ്റുവാങ്ങി പ്രസംഗിക്കവെയാണ് ദിലീപിനെതിരെ വിനയന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ജയസൂര്യയുടെ ചിത്രം കൊടുക്കാനും വിലക്ക്അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമ മേഖലയില്‍ എന്നും അദ്ദേഹം പറഞ്ഞു. ഊമപ്പെണ്ണിനു ഉരിയാട പയ്യന്‍ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടന്‍ ജയസൂര്യയുടെ ചിത്രം നല്‍കാന്‍ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് അ സിനിമ രംഗത്തുള്ളവരെന്നും വിനയന്‍ ആരോപിച്ചു. തിയവര്‍ വന്നാല്‍ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നിലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.മലയാള സിനിമയ്ക്ക് നിരവധി താരങ്ങളെയും സമ്മാനിച്ച വ്യക്തികൂടിയാണ് അദ്ദേഹം

shortlink

Related Articles

Post Your Comments


Back to top button