‘ടെലിവിഷന്‍ പരമ്പരകളില്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച് മലയാളികളുടെ ഹൃദയം കീഴടക്കിയ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പര മികച്ച സ്വീകാര്യതയാണ് നേടുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മിനി സ്‌ക്രീനില്‍ നിന്നും ഉപ്പു മുളകും’ സംവിധായകന്‍ എസ് ജെ സിനു സിനിമാ രംഗത്തേക്ക് കടക്കുകയാണ്. ബ്ലൂ ഹില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മരിയ സ്വീറ്റി ജോബി നിര്‍മിക്കുന്ന ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ശകുന്‍ ജസ്വാള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ എന്നിവരോടൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നുള്ള ആറ് മന്ത്രിമാര്‍ ചിത്രത്തിന്റെ ഗ്രാന്‍ഡ് ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത്. ഈ മാസം അവസാനത്തോടെ സിനിമയുടെ ചിത്രീകരണവും ആരംഭിക്കും. അതേസമയം കേരളത്തിലും ആഫ്രിക്കയിലുമായിട്ടാണ് ചിത്രീകരണം.
‘ഉപ്പും മുളകും’ പരിപാടിയുടെ തിരക്കഥാകൃത്തായ അഫ്സല്‍ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ടി.ഡി.ശ്രീനിവാസനാണ് ഛായാഗ്രഹണം. സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് സംജിത് മുഹമ്മദ് ആണ്. ഗാനരചന കൈതപ്രമാണ്. ദീപക് ദേവാണ് സംഗീതം.പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരിപാടിയുടെ ടീമിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Leave a Comment