CinemaLatest NewsNEWS

ആറ് ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച പാരസൈറ്റ് ഇന്ത്യയില്‍ റിലീസിനെത്തുന്നു

കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ദിയോര്‍ നേടുന്ന ആദ്യ കൊറിയന്‍ സിനിമയായ പാരസൈറ്റ് ഇന്ത്യയില്‍ റിലീസിന് എത്തുന്നു. ജനുവരി 31ന് ആണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുക. മികച്ച ചിത്രത്തിനും മികച്ച സംവിധായകനും ഉള്‍പ്പടെയുള്ള ആറ് ഓസ്‌കാര്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ച സിനിമ കൂടെയാണ് പാരസൈറ്റ്. ദക്ഷിണ കൊറിയന്‍ സംവിധായകനായ ബോംഗ് ജൂണ്‍ ഹൊയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

15 ഇന്ത്യന്‍ നഗരങ്ങളില്‍ ചിത്രം റിലീസ് ചെയ്യും. ഇംപാക്റ്റ് ഫിലിംസിന്റെ അശ്വനി ശര്‍മ്മയാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ചിത്രം പല ചലച്ചിത്രമേളകളിലും സ്വീകാര്യത ഏറ്റുവാങ്ങുകയും നിരവധി മേളകളില്‍ അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ സോള്‍ നഗരത്തില്‍ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളിലൂടെ വര്‍ഗ്ഗവിവേചനത്തിന്റെയും സാമൂഹികസാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയം പറയുന്ന സിനിമയാണ് ബോങ് ജൂണ്‍ഹോ സംവിധാനം ചെയ്ത് പാരസൈറ്റ്. ‘മെമ്മറീസ് ഓഫ് മര്‍ഡര്‍’, ‘മദര്‍’, ‘സ്‌നോപിയേഴ്‌സര്‍’ എന്നീ സിനിമകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംവിധായകനാണ് ബോങ് ജൂണ്‍ഹോ

shortlink

Related Articles

Post Your Comments


Back to top button