വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയ മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് എം.എ. നിഷാദ്. ഇത് ഗുജറാത്തോ യുപിയോ ഒന്നുമല്ല, കേരളമാണ്., ഹൈന്ദവനും മുസല്‍മാനും ക്രൈസ്തവനും ഒറ്റക്കെട്ടായി ജീവിക്കുകയാണ്. ഇവിടെ നിങ്ങളുടെ ഉമ്മാക്കി ഒന്നും നടപ്പിലാവില്ലെന്ന് എം.എ. നിഷാദ് പറയുന്നു.
എം.എ നിഷാദ് പറയുന്നതിങ്ങനെ :
കുറച്ച് ദിവസങ്ങളായി ചില കാര്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ചിലര്‍ക്ക് അത്ര രുചിക്കത്തില്ലെന്ന് അറിയാം പ്രേത്യേകിച്ച് എന്റെ സങ്കി സുഹൃത്തുക്കള്‍ക്ക്. മുന്‍ ഡിജിപി സെന്‍കുമാര്‍ സാറിന്റെ പത്രസമ്മേളനം കണ്ടു. ഇന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ നടത്തിയ ദാര്‍ഷിഠ്യം ചോദ്യം ചെയ്യേണ്ടത് തന്നെയാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥന് ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണ്ടവനാണ്. ജാതിക്കും മതത്തിനും അതീതമായിട്ടാകണം പൊലീസ് ഉദ്യോഗസ്ഥന് പെരുമാറണ്ടത്. ഇദ്ദേഹം നമ്മുടെ ഡിജിപി ആയിരുന്നു എന്നറിയുമ്പോള്‍ നമ്മള് വളരെ വേദനാജനകമായി മനസിലാക്കേണ്ട കാര്യമുണ്ട്. സെന്‍കുമാറിന്റെ ബിജെപി കാലം എത്ര ബയാസ്ഡ് ആയിരിക്കും. അതുകൊണ്ടാണല്ലോ പ്രതിപക്ഷ നേതാവിന് കുറ്റബോധം ഉണ്ടാവുകയും മുഖ്യമന്ത്രി പിണറായി വിജയന് ക്ലിയര്‍ ആയി പറഞ്ഞു, സെന്‍കുമാര്‍ നമ്മള് ഉദ്ദേശിക്കുന്ന ആളല്ല. അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ആളല്ല. എന്നാല്‍ ഇന്ന് അദ്ദേഹം കാണിച്ച പ്രവര്‍ത്തി അത് നാലായിട്ട് മടക്കി സാറ് സാറിന്റെ കൈയില്‍ വച്ചാ മതി.
കാക്കിയിട്ടവന് കാവി ഉടുക്കുമ്പോ ഉണ്ടാകുന്ന പ്രശ്നം തന്നെയാണ് സാറിന് സംഭവിച്ചത്. താങ്കള്‍ പറയുന്ന കാര്യം മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാന്‍ പാടുള്ളു എന്ന് എവിടെയാണ് പറയുന്നത്. ഗുണ്ടകളുമായി വന്ന് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മതമാണ് അറിയേണ്ടത്. മിസ്റ്റര്‍ സെന്‍കുമാര്‍ ഇത് ഗുജറാത്തോ യുപിയോ ഒന്നുമല്ല, ഇത് കേരളമാണ്. ഹൈന്ദവനും മുസല്‍മാനും ക്രൈസതവനും ഒറ്റക്കെട്ടായി ജീവിക്കുകയാണ്. ഇവിടെ നിങ്ങളുടെ ഉമ്മാക്കി ഒന്നും നടപ്പിലാവില്ല മിസ്റ്റര്‍ സെന്‍കുമാര്‍. എത്ര വര്‍ഗീയപരമായിട്ടാണ് ഒരോ സമയത്തും കേരളത്തിലെ ജനങ്ങളെ താങ്കള്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഒരു മനുഷ്യന് കോമാളി ആകുന്നതിനേക്കാള്‍ അപ്പുറമായിട്ടും, നാറാവുന്നതില് അപ്പുറം ജനങ്ങളുടെ മനസില്‍ പരിഹാസ കഥാപാത്രമായി. ഡിജിപി ആയിരുന്നയാള്, മഹാരഥന്മാര് ഇരുന്ന കസേരയില്‍ ഇരുന്നയാള്‍ പച്ചക്ക് വര്‍ഗീയത പറയുന്ന ആളായി അധപതിച്ചു.
വര്‍ഗീയത പരുത്തുന്നതിലാണ് നിങ്ങള്‍ക്ക് ഡോക്ടറേറ്റ്. സാറിന്റെയോ പാര്‍ട്ടിയുടെയോ പരിപ്പ് വോവാന്‍ പോകുന്നില്ല. ഹേമന്ത് കാക്കറെയെ പോലുള്ള വരെ സല്യൂട്ടടിക്കും, ദേവന്ദ്ര സിഗിനെ പോലുള്ളവരെ ചവിട്ടി പുറകത്താക്കും. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറിന്റെ മുഖ്യ പാചകക്കാരാന്‍ ആകാനുള്ള ഓട്ടത്തിലാണ് അങ്ങ്. താങ്കള്‍ ഒരു ഹീറോ ആണെന്ന് തോന്നുന്നുണ്ടെങ്കില്‍ തെറ്റി താങ്കള്‍ സീറോയാണ്. മാധ്യമപ്രവര്‍ത്തകരോട് ഒരു അഭ്യര്‍ഥന ഇത്തരം നാഷണല്‍ വേസ്റ്റുകള്‍ക്ക് നിങ്ങള്‍ ഇടം കൊടുക്കരുത്. മീഡിയ വിലസിബിലിറ്റി നല്‍കരുത്. വര്‍ഗീയ വിഷം പരത്തുന്ന ഒരാളെ കാണലല്ല ജനങ്ങളുടെ ജോലി.
Post Your Comments