![](/movie/wp-content/uploads/2020/01/dulkhar-salman.png)
മലയാളസിനിമയില്‍ പഴയകാലതാരങ്ങളും പുതിയകാലത്തെ താരങ്ങളും ഒരുമിച്ച് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വരനെ ആവിശ്യമുണ്ട്. ഒരുപാട് വിശേഷങ്ങളാണ് ചിത്രത്തിന്റെ തുടക്കം മുതല്‍ ആരാധകരെ തേടിയെത്തിയത്. സ്‌ക്രീനിലും അണിയറയിലുമായി മലയാളസിനിമയിലെ അഞ്ച് ഇളം തലമുറക്കാരാണ് ചിത്രത്തില്‍ കൈകോര്‍ക്കുന്നത്. ചിത്രത്തിലെ ഗാനരംഗത്തിലാണ് ഏല്ലാവരും ഒരുമിച്ച് എത്തുന്നത്. മമ്മൂട്ടി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജി വേണുഗോപാല്‍, സത്യന്‍ അന്തിക്കാട് എന്നിങ്ങനെ മലയാളസിനിമയുടെ അഭിമാനമായ പ്രതിഭകളുടെ മക്കളാണ് ഈ ഗാനരംഗത്തില്‍ കൈകോര്‍ക്കുന്നത്.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയുമാണ് നായികാനായകന്മാരായി എത്തുന്നത്. എന്നാല്‍ ഇരുതാരങ്ങള്‍ക്കും പുറമെ ഗായകന്‍ ജി വേണുഗോപാലിന്റെ മകന്‍ അരവിന്ദും സിനിമോട്ടോഗ്രാഫര്‍ സന്തോഷ് ശിവന്റെ മകന്‍ സര്‍വജിത്ത് എന്ന അപ്പുവും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഏഴ് വര്‍ഷത്തിന് ശേഷം മലയാളി പ്രേക്ഷകരുടെ പ്രിയതാരം ശോഭന സിനിമാലോകത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ‘വരനെ ആവശ്യമുണ്ട്’.ചിത്രത്തില്‍ സുരേഷ് ഗോപിയും പ്രധാനവേഷത്തില്‍ എത്തുന്നു
സന്തോഷ് വര്‍മയും ഡോക്ടര്‍ കൃതയയും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അല്‍ഫോണ്‍സ് ജോസഫാണ് ഇതിനോടക്കം തന്നെ ചിത്രത്തിലെ ഗാനത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ചിത്രം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.
Post Your Comments