ബിഗ് ബോസ് ആദ്യവാരം പിന്നിട്ട് രണ്ടാം വാരത്തിലേക്ക് മുന്നേറുകയാണ്. രസകരമായ ടാസ്‌ക്കുകളാണ് മത്സരാര്‍ത്ഥികൾക്ക് ബിഗ് ബോസ് ഇതുവരെയായി നല്‍കിയത്. ടാസ്‌ക്കുകളിലെ പ്രകടനങ്ങളില്‍ പിന്നാക്കം നിന്നവരില്‍ രണ്ടുപേരെ കഴിഞ്ഞ ദിവസം ജയിലിലും അടച്ചിരുന്നു. ഇത്തവണത്തെ ശിക്ഷാരീതികളും ടാസ്‌ക്കുകളും മറ്റ് കാര്യങ്ങളുമൊക്കെ ഏറെ വ്യത്യസ്തമാണ്. മത്സരാര്‍ത്ഥികളുടെ യഥാര്‍ത്ഥ സ്വഭാവങ്ങളെക്കുറിച്ചും മറ്റും മനസ്സിലാക്കി വരികയാണ് എല്ലാവരും. ഒപ്പമുള്ളവരെ വിലയിരുത്തിയുള്ള സംസാരങ്ങളും ചര്‍ച്ചകളുമൊക്കെ ഇപ്പോള്‍ ബിഗ് ഹൗസില്‍ സജീവമാണ്.
ഇപ്പോഴിതാ ടിക് ടോക് താരമായ ഫുക്രു തന്നോട് മിണ്ടുന്നില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന വീണയെയാണ് പുതിയ പ്രമോയില്‍ കാണുന്നത്. മുഖാമുഖം അടുത്ത് കണ്ടിട്ടും ഫുക്രു വീണയോട് മിണ്ടിയിരുന്നില്ല. ഇതാണ് താരത്തെ സങ്കടപ്പെടുത്തിയത്. എല്ലാവരോടും നന്നായി സംസാരിക്കുന്ന, കാര്യങ്ങളെ തമാശയോടെ സമീപിക്കുന്ന ഫുക്രുവിന് എന്ത് സംഭവിച്ചുവെന്നാണ് ആരാധകര്‍ക്കും അറിയേണ്ടത്. വീണയാവട്ടെ ഇതേക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുകയുമാണ്. സഹതാപ വോട്ട് നേടാനുള്ള ശ്രമമാണോ ഇതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
എന്നാൽ നീയെന്താണ് അവളുടെ ഒപ്പമിരുന്ന് സംസാരിക്കാത്തതെന്നായിരുന്നു ആര്യ ഫുക്രുവിനോട് ചോദിച്ചത്. അവള്‍ അവിടെ നിന്ന് കരയുകയാണെന്നും ഒന്ന് പോയിപ്പറയെടായെന്നും ആര്യ പറയുന്നു.
ഒന്നാമതേ അവള് അമ്പാടിയെപ്പോലെയാണ് അവനെ കാണുന്നത്.അതാണ് അവള്‍ക്ക് ഇത്രയും സങ്കടമെന്നും ആര്യ മഞ്ജുവിനോടെ പറഞ്ഞിരുന്നു. ആര്യയും മഞ്ജുവും ഇവരുടെ പിണക്കം മാറ്റിക്കാനുള്ള ശ്രമങ്ങളിലാണ്. അത് വിജയിച്ചോയെന്നരിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
വീണയുടെ സങ്കടം മാറ്റാനായി മറ്റുള്ളവരും നോക്കുന്നുണ്ട്. മഞ്ജുവും തസ്‌നിഖാനുമൊക്കെ താരത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പറ്റുന്നില്ല ചേച്ചി, എനിക്ക് വീട്ടില്‍ പോവണമെന്ന് പറഞ്ഞായിരുന്നു പിന്നീട് വീണ കരഞ്ഞത്.
Post Your Comments