
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിറിന്റെ മകള്‍ ഐറ ഖാന്റെ പിന്നാലെയാണ് ആരാധകര്‍. ആമിറിന്റെ ആദ്യവിവാഹത്തിലെ മകളാണ് ഐറ. ഐറ ഖാന്റെ സിനിമാ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ്. ആരാധകര്‍.
സോഷ്യല്‍മീഡിയയിലും ഐറ സജീവമാണ്. തന്റെ സുഹൃത്ത് മിഷാല്‍ കൃപലാനിയ്ക്കൊപ്പമുളള ചിത്രങ്ങള്‍ ഐറ മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിലെ ആണ്‍സുഹൃത്ത് ഐറയുടെ ബോയ്ഫ്രണ്ടാണോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അന്ന് ചോദിച്ചിരുന്നു. ഇപ്പോള്‍ ഇതേ കുറിച്ച് ഐറ തുറന്നു പറയുകയാണ്. വിഷയത്തില്‍ തനിക്കിനി ഒന്നും മറയ്ക്കാനില്ലെന്ന് ഐറ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മിഷാല്‍ കൃപലാനിയുമായുള്ള ഡേറ്റിങ്ങിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അത് തികച്ചും ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു ഐറയുടെ മറുപടി. ‘നമുക്ക് തുറന്നു പറയാന്‍ തോന്നുമ്പോള്‍ നമ്മള് കാര്യങ്ങള്‍ തുറന്നു പറയുക. തുറന്നു പറയാന്‍ ഇഷ്ടമില്ലെങ്കില്‍ പറയരുത്. ചിലകാര്യങ്ങള്‍ ഞാന്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെ ചിലത് മറച്ചു വയ്ക്കാനും ആഗ്രഹിക്കുന്നില്ല.’ – ഐറ പറഞ്ഞു.
Post Your Comments