ബോളിവുഡിന്റെ പ്രിയതാരമാണ് ആമിര്ഖാന് താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. എന്നാല്‍ താരത്തിന്റെ മകളുടെ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഗോസിപ്പ് കോളങ്ങളില്‍ നിന്ന് താരങ്ങളുടെ മകള്‍ക്കും രക്ഷയില്ല..സെലിബ്രിറ്റി പരിവേഷമാണ് താരങ്ങളുടെ മക്കള്‍ക്കും കല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്യാമറ കണ്ണുകളെ അവഗണിക്കാന്‍ അവര്‍ക്കും സാധിക്കില്ല. ഇപ്പോള്‍ ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ഖാന്റെ. മകള്‍ ഐറയ്ക്ക് പിന്നാലെയാണ് കുറച്ചുനാളായി ആരാധകര്‍. ഐറ ആരെങ്കിലുമായി പ്രണയത്തിലാണോ എന്നാണ് ഇവര്‍ക്കെല്ലാം അറിയേണ്ടത്.
എന്നാല്‍ ഇപ്പോള്‍ അതിന് മറുപടിയുമായി ഐറാ ഖാന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആമിറിന്റെ ആദ്യവിവാഹത്തിലെ മകളായ ഐറതന്റെ ബോയ് ഫ്രണ്ട് മിഷാല്‍ കൃപലാനിയാണെന്നാണ് ഐറയുടെ വെളിപ്പെടുത്തല്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഐറ മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിലെ ആണ്‍സുഹൃത്ത് ഐറയുടെ ബോയ്ഫ്രണ്ടാണോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അന്ന് ചോദിച്ചിരുന്നു. വിഷയത്തില്‍ തനിക്കിനി ഒന്നും മറയ്ക്കാനില്ലെന്നാണ് ഐറ വ്യക്തമാക്കുന്നത്.മിഷാല്‍ കൃപലാനിയുമായുള്ള ഡേറ്റിങ്ങിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അത് തികച്ചും ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു ഐറയുടെ മറുപടി. ‘നമുക്ക് തുറന്നു പറയാന്‍ തോന്നുമ്പോള്‍ നമ്മള് കാര്യങ്ങള്‍ തുറന്നു പറയുക. തുറന്നു പറയാന്‍ ഇഷ്ടമില്ലെങ്കില്‍ പറയരുത്. ചിലകാര്യങ്ങള്‍ ഞാന്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെ ചിലത് മറച്ചു വയ്ക്കാനും ആഗ്രഹിക്കുന്നില്ല.’ – ഐറ പറഞ്ഞു. നിങ്ങള്‍ ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ എന്നുള്ള ആരാധകന്റെ ചോദ്യത്തിന് ഒരു ചിത്രം മിഷാല്‍ കൃപലാനിയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരപുത്രി മറുപടി നല്‍കിയത്.
Post Your Comments