ബോളിവുഡില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും വഴിതെളിയിച്ച ഒന്നായിരുന്ന ജെഎന്‍യുവും പൗരത ഭേദഗതിയും നിരവധി താരങ്ങളായിരുന്നു ഐക്യദാര്‍ഡ്യം പ്രഖ്യാപ്പിച്ച് രംഗത്ത് എത്തിയിരുന്നത്. ജെഎന്‍യുവിലെ കാടത്തത്തിനെതിരെ ബഹിഷ്കരണ ഭീതിയില്ലാതെ ബോളിവുഡ് നായികമാര്‍ രംഗത്തുവരുമ്പോള്‍, അതിസാഹസികരായ ആണ്‍താരങ്ങള്‍ എവിടെ-? എന്ന ചോദിവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയില്‍ മീടു പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലൊരാളായ മുന്‍ നായിക തനുശ്രീ ദത്ത. ‘ബോളിവുഡിലെ ആണുങ്ങള്‍ക്ക് നടിമാര്‍ക്കും ചെറുപ്പക്കാര്‍ക്കും എതിരെ കുതിരകയറാന്‍ മാത്രമേ അറിയൂ. അവരുടെ തൊഴിലും ജീവിതവും അപഹരിക്കാനും. അല്ലാതെ ഈ മസില് മാന്മാരെക്കൊണ്ട് ഒന്നിനും കൊള്ളില്ല. അവരുടെ ആണത്തപ്രകടനം ബോക്സ് ഓഫീസിലെ ടിക്കറ്റ് കച്ചവടത്തിന് വേണ്ടി മാത്രം. നിത്യജീവിതത്തില്‍ രണ്ടും കെട്ടവരാണ് നമ്മുടെ ഹീറോകള്‍’. -തനുശ്രീ തുറന്നടിച്ചു.
ബോളിവുഡിലെ മുന്‍നിര നായികമാരായ ദീപിക പദുകോണ്‍, അലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, തപ്സി പന്നു, റിച്ച ചദ്ദ തുടങ്ങിയവര്‍ മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു എന്നാല്‍, അമിതാഭ് ബച്ചന്, ഷാരൂഖ്ഖാന്, സല്മാന്ഖാന്, ആമിര്ഖാന്, ആക്ഷയ്കുമാര്‍ തുടങ്ങിയവര്‍ ഇതിനെതിരെ ഒന്നും പറഞ്ഞിരുന്നില്ല. ഇതിനെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ബോളിവുഡിലെ യുവതാരങ്ങളായ രാജ് കുമാര്റാവു, വരുണ്ധവാന് തുടങ്ങിയവര്‍ ജെഎന്‍യുവിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു.
Post Your Comments