BollywoodCinemaLatest NewsNEWS

തന്റെ ആ ഇഷ്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ശ്രദ്ധ കപൂര്‍

 

ബോളിവുഡില്‍ പ്രിയ താരമാണ് നായികമാരുടെ കൂട്ടത്തില്‍ തിളങ്ങി നില്‍ക്കുന്ന താരം ശ്രദ്ധ കപൂര്‍. ബോളിവുഡിന് പുറമെയും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത് എന്നാല്‍ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കിയിരിക്കുന്നത്.

ഓരോ ഉത്സവവും പൂര്‍ണ്ണ ആവേശത്തോടെ ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ശ്രദ്ധ. ഉത്സവ സീസണിനെ ആരാധിക്കുന്ന നടി മകരസംക്രാന്തിയെക്കുറിച്ച് തന്റെ ഇഷ്ട വിഭവത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. ടില്‍ഗഡ് കഴിക്കുന്നതാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും വീട്ടിലെ എള്ള് ലഡ്ഡൂസിനെക്കുറിച്ചും താരം പറയുന്നു. മധുരപലഹാരത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധ കൂട്ടിച്ചേര്‍ക്കുന്നു, ‘നിങ്ങള്‍ക്ക് അവയില്‍ പലതും കഴിക്കാം. അവ വളരെ രുചികരമാണ്. മാത്രമല്ല ലഡ്ഡൂസ് തികച്ചും ആരോഗ്യകരവും പോഷകാഹാരവുമാണെന്നും നടി പറയുന്നു. ”എല്ലാത്തിനുമുപരി, അവ മല്ലിയും ടില്‍ ഉപയോഗിച്ചും നിര്‍മ്മിച്ചതാണ്, ശ്രദ്ധ പറയുന്നു. തന്റെ വരാനിരിക്കുന്ന ഫ്‌ലീറ്റ് സ്ട്രീറ്റ് ഡാന്‍സര്‍ ത്രീഡിക്ക് വേണ്ടി മാധ്യമങ്ങളുമായുള്ള അഭിമുഖത്തിനിടയാണ് താരം ഈ കാര്യം പറഞ്ഞത്. റെമോ ഡിസൂസ് സംവിധാനം ചെയ്യുന്ന വരുണ്‍ ധവാന്‍ നായകനായി എത്തുന്ന ചിത്രമാണ് താരത്തിന്റെതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന പുതിയ ചിത്രം. തങ്ങളുടെ അവസാന ചിത്രമായ എ ബി സി ഡി 2 ന് ശേഷം മൂവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. താരത്തിന്റെ സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

shortlink

Related Articles

Post Your Comments


Back to top button