
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കേഴ്സ് ആണ് സിദ്ദിഖ് ലാല്‍. എന്നാല്‍ ആദ്യ തിരക്കഥ വമ്പന്‍ പരാജയമായിരുന്നുവെന്ന ചരിത്രം കൂടിയുണ്ട് ഇവരുടെ കൂട്ടുകെട്ടിന്. 1986 -ല്‍ പുറത്തിറങ്ങിയ പപ്പന് പ്രിയപ്പെട്ട പപ്പനാണ് ഇരുവരും ചേര്‍ന്നെഴുതിയ ആദ്യ തിരക്കഥ.
റഹമാന് നായകനായ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കേരളകൗമുദിയുമായുള്ള അഭിമുഖത്തിലാണ് സിനിമയുടെ പരാജയകാരണം സിദ്ദിഖ് വെളിപ്പെടുത്തിയത്.
‘കാലത്തിന് വളരെ മുമ്പേ വന്ന സബ്ജക്ടായിരുന്നു പപ്പന് പ്രിയപ്പെട്ട പപ്പന്റെത്. ഇതൊക്കെ നടക്കുന്നതാണോ എന്നായിരുന്നു അന്നത്തെ പ്രേക്ഷകന്റെ ചിന്ത. നടക്കുന്നതല്ല, നടക്കാന്‍ തോന്നിപ്പിക്കുന്നതാണ് സിനിമ. സത്യസന്ധമായതു മാത്രം കാണിക്കുപ്പോള്‍ അത് ഡോക്യുമെന്ററിയായി പോവില്ലേ? ആ കാലഘട്ടത്തില്‍ പപ്പനിലേതു പോലുള്ള ഒരു കോണ്‍സപ്ട് സിനിമയില്‍ വന്നിട്ടുണ്ടായിരുന്നില്ല. അതുമാത്രമല്ല, ആദ്യകാലത്തെ ഞങ്ങളുടെ എഴുത്തിന്റെ ഒരു പ്രാരാബ്ധതയും അതിലുണ്ടായിരുന്നു. അന്നത്തെ ചെറിയ ബജറ്റില്‍ എടുക്കേണ്ട സിനിമ ആയിരുന്നില്ല പപ്പന് പ്രിയപ്പെട്ട പപ്പന് സിദ്ദിഖ് പറഞ്ഞു.
Post Your Comments