മലയാളത്തിന്റെ പ്രിയ താരമാണ് സിദ്ദിക്ക് താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. യുവനടന്‍ ഉണ്ണി മുകുന്ദനാണ് സോഷ്യല്‍ മീഡിയകളില്‍ പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. സിദ്ദിഖ്, ജയറാം, ദിലീപ്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും ജയസൂര്യയും കുഞ്ചാക്കോ ബോബനുമുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. നിമിഷനേരം കൊണ്ടാണ് ചിത്രം ആരാധകര്‍ ഏറ്റെടുത്തത്. പൊട്ടിച്ചിരിക്കുന്ന സിദ്ദിഖിനേയും ജയറാമിനേയും ദിലീപിനേയുമാണ് ചിത്രത്തില്‍ കാണാനാകുന്നത്.സിദ്ദിഖിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വസതിയില്‍ താരങ്ങള്‍ എത്തിയത് .ആര്‍ക്കും മറക്കാനാകാത്ത സുന്ദരനിമിഷങ്ങള്‍ നല്‍കിയ ഒരു രാത്രിയായിരുന്നു അതെന്ന് സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചൂ. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രേത്യേകതകള്‍ ഒന്നും ഉണ്ടായിരുന്നില്ല, എങ്കില്‍ പോലും എന്റെ ക്ഷെണം സ്വീകരിച്ച് എന്റെ സഹപ്രവര്‍ത്തകരായ മമ്മൂക്ക, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ചാക്കോച്ചന്‍ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി..ഞങ്ങള്‍ക്കെല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങള്‍ പിരിഞ്ഞു…
വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതില്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ ക്ഷെണിക്കണം, നമ്മുക്കെല്ലാവര്‍ക്കും ഇതുപോലെ ഇടക്കിടക്ക് സൗഹ്രദപരമായ കൂടിച്ചേരലുകള്‍ ഉണ്ടാവണം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ പിരിഞ്ഞു. താരങ്ങളുടെ ഒരുമിച്ചുള്ള കൂടിച്ചേരല്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.
Post Your Comments