ബിഗ് ബോസ് ലക്ഷ്വറി ടാസ്കിൽ ആളുകൾക്കിടയിൽ വിശ്വാസം പ്രസംഗിച്ചു നടക്കുന്ന ഒരു യോഗി ആകാനാണ് ഡോ രജിത്തിനു ആദ്യം ലഭിച്ച നിർദ്ദേശം. എന്നാൽ ടാസ്ക് മറ്റൊരു ഘട്ടത്തിലേക്ക് കടന്നപ്പോൾ രജിത്തിന് വേറൊരു ദൗത്യമാണ് ബിഗ് ബോസ് കണ്ടുവെച്ചിരുന്നത്. ബിഗ് ബോസ് ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്പെഷ്യൽ പോലീസ് കോൺസ്റ്റബിൾ ആണ് രജിത് ഇപ്പോൾ. അന്വേഷണ ഉദ്യോഗസ്ഥനായ രഘുവിന്രെ കീഴുദ്യോഗസ്ഥനാണ്.
കാക്കി കയ്യിലെടുത്തു കൺഫെഷൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മുതൽ തുടങ്ങിയ കോൺസ്റ്റബിൾ രജിത് കുമാറിന്റെ അമിതാവേശം പൊട്ടത്തരങ്ങൾക്കു വഴി മാറുന്നതാണ് പിന്നീട് കണ്ടത്. ചോദ്യവും മറുചോദ്യവും സംശയങ്ങളുമൊക്കെയായി വീട്ടിലുള്ളവരെ കുഴപ്പിക്കാൻ ശ്രമിച്ചപ്പോൾ യഥാർഥത്തിൽ കുഴഞ്ഞത് രജിത് തന്നെയാണ്.
പ്രേതങ്ങളോട് സംസാരിക്കാനായാൽ എല്ലാം ഞൊടിയിടയിൽ പുറത്തുകൊണ്ടുവരാം എന്നുകരുതിയിരുന്ന രജിത്തിന് ഇതിനുള്ള അവസരവും ബിഗ് ബോസ് നൽകി. ഒരു പ്രത്യേക കണ്ണാടി നൽകികൊണ്ടായിരുന്നു ഈ അവസരം ബിഗ് ബോസ് രജിത്തിന് സമ്മാനിച്ചത്. എന്നാൽ ഇതിനോടൊപ്പം ചില നിബന്ധനകളും പിന്നാലെയുണ്ടായിരുന്നു. പ്രേതങ്ങളോട് സംസാരിക്കുമ്പോൾ കണ്ണട ധരിച്ചു മാത്രം സംസാരിക്കുക. കണ്ണടയ്ക്ക് പകരമായി ലക്ഷ്വറി ബജറ്റ് പോയിന്റും ബിഗ് ബോസ് കൈക്കലാക്കി. എന്തുതന്നെയായാലും കിട്ടിയ കണ്ണാടിയുമായി രജിത് പ്രേതങ്ങളെ ചോദ്യം ചെയ്യാനെത്തി.
രജിത്തിന്റെ അതിബുദ്ധിയിൽ നിന്നുദിച്ച ചോദ്യങ്ങൾ കേട്ട് പ്രേതങ്ങളാണ് കൊലപാതകം നടത്തിയത് എന്ന് പറയുമോ എന്നായിരുന്നു പാഷാണം ഷാജി സംശയിച്ചത്. ബിഗ് ബോസ് ഒന്നാം സീസൺ വിജയി സാബുവിന്റെ പകരക്കാരനായി രജിത്തിനെ അവരോധിക്കാൻ ഫാൻസ് കഷ്ടപ്പെടുമ്പോൾ രജിത്തിന്റെ കോൺസ്റ്റബിൾ വേഷം അമ്പേ പരാജയമാകുകയാണ് ചെയ്യുന്നത്.
Post Your Comments