മലയാളത്തിന്റെ പ്രിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് താരത്തിന്റേയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ വളരെ പെട്ടന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തങ്ങളുടെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട് . താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പൂര്‍ണ്ണിമയുടെ വസ്ത്രധാരണം പ്രേക്ഷകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്.പഴയ മോഡല്‍ വസ്ത്രങ്ങളില്‍ താരം നടത്തുന്ന പതിയ പരീക്ഷണങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധേയമാണ്. വസ്ത്രം ഡിസൈന്‍ ചെയ്യുകയും അത് പ്രേക്ഷകര്‍ക്ക് മുന്നില്‍ ആദ്യം അവതരിപ്പിക്കുന്നതും പൂര്‍ണ്ണിമ തന്നെയാണ്. ഇത്തരത്തില്‍ പഴയ മേഡല്‍ വസ്ത്രങ്ങളില്‍ പുതിയ പരീക്ഷണങ്ങളുമായി ഇടയ്ക്കിടെ താരം എത്താറുണ്ട്. ഇപ്പോള്‍ വീണ്ടും പൂര്‍ണിമ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുത്തന്‍ പരീക്ഷണ പ്രേക്ഷകരിലേയ്ക്ക് താരം എത്തിച്ചിരിക്കുന്നത്.
മഞ്ഞ പൂക്കളുള്ള ഓറഞ്ച് ഷിഫോണ്‍ സാരിയിലായിരുന്നു നടിയുടെ പുതിയ പരീക്ഷണം. ഓറഞ്ചില്‍ വെള്ളപ്പൂക്കളുള്ള സ്ലീവ് ലെസ് ബ്ലൗസാണ് സാരിയ്ക്കയി പൂര്‍ണിമ തിരഞ്ഞെടുത്തിരിക്കുന്നത്. സാരിയെ പോലെ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് ഉപയോഗിച്ചിരിക്കുന്ന ആകസസറീസാണ്. വലിയ കമ്മലുകളും പല നിറത്തിലുളള വളകളും അണിഞ്ഞിട്ടുണ്ട്. മുടി ഇരുവശങ്ങളിലായി മടക്കി കെട്ടി വെച്ചിരിക്കുകയാണ്. ഇത്താരത്തിന്റെ ലുക്ക് തന്നെ മാറ്റിയിട്ടുണ്ട്. സാരിയ്‌ക്കൊപ്പം വെളള നിറത്തിലുളള ഷൂസാണ് പൂര്‍ണിമ ധരിച്ചിരിക്കുന്നത്. വ്യത്യസത ലുക്കിലുളള പൂര്‍ണിമയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
Post Your Comments