മോഹൻലാൽ- ബ്ളെസി കൂട്ടുകെട്ടിലൊരുങ്ങിയ തന്മാത്രയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര വാസുദേവ്. തന്മാത്രയിലെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം ശക്തമായ കഥാപാത്രങ്ങൾ മീരയെ തേടി എത്തിയില്ല. മുംബൈയിലെ പരസ്യ ലോകത്തു നിന്ന് മലയാളത്തിലെത്തിയ തന്നെ തേടി തന്മാത്രയ്‌ക്ക് ശേഷം എന്തുകൊണ്ടാണ് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ എത്താത്തതെന്ന് വെളിപ്പെടുത്തിരിക്കുകയാണ് മീര വാസുദേവ്. ‘-ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മീര ഈ കാര്യം പറയുന്നത്.
‘തന്മാത്രയ്‌ക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്‌നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്റെ പ്രൊഫഷൻ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാൻ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നൽകിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകർ പലരും എന്നെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങൾ പറഞ്ഞ് മുടക്കി. പകരം അയാൾക്ക് താൽപര്യമുള്ള നടിമാർക്ക് അവസരം നൽകി. ഞാൻ മുംബൈയിൽ ആയിരുന്നതുകൊണ്ട് അതെൊന്നും അറിഞ്ഞതേയില്ല മീര വാസുദേവ് പറഞ്ഞു.
Post Your Comments