മലയാളത്തിന്റെ സൂപ്പര്‍ താരമായ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് പേരന്‍പ് ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക-മാനസിക അവസ്ഥയുള്ള പെണ്‍കുട്ടിയുടെ പിതാവായ അമുദവന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ചിത്രത്തിന്റെ ഒരു ഭാഗത്ത് സൂപ്പര്‍ താരം രോഗിയായ മകളുടെ ശാരീരിക ചേഷ്ടകള്‍ അനുകരിക്കുന്ന അമുദവനെഅവതരിപ്പിക്കുന്നുണ്ട്. ആ രംഗത്തിനായി മമ്മൂട്ടിയെ അഭിനയം പഠിപ്പിച്ചത് മകളായി അഭിനയിച്ച സാധനയാണ്.
പാപ്പ എന്ന കഥാപാത്രം നടക്കുന്നത് എങ്ങനെയെന്നും മമ്മൂട്ടിക്ക് പറഞ്ഞു കൊടുക്കാന്‍ സംവിധായകന്‍ റാം സാധനയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍, മഹാനടനായ മമ്മൂട്ടിക്ക് താന്‍ എങ്ങനെ അതൊക്കെ പറഞ്ഞുകൊടുക്കുമെന്ന പേടി സാധനയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍, സാധനയുടെ ആ മടി മനസിലാക്കിയിട്ടാകണം, മമ്മൂട്ടി ‘പാപ്പ നടക്കുന്നത് എങ്ങനെയെന്ന് കാണിച്ചുതരാമോ?’ എന്ന് ചോദിച്ച് അടുത്തേക്ക് ചെന്നു. ഒരു ഈഗോയുമില്ലാതെയാണ് മമ്മൂട്ടി അന്ന് പെരുമാറിയതെന്ന് സാധന ഓര്‍ക്കുന്നു. റാമിന് തൃപ്തിയാകുന്നതുവരെ ആ രംഗങ്ങള്‍ മമ്മൂട്ടി അഭിനയിച്ചുകാണിച്ചു.ചിത്രത്തന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
Post Your Comments